നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • യുഎഇയിൽ തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

  യുഎഇയിൽ തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

  ഒരു മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അബുദാബി: യുഎഇയിൽ വീട്ടിന്റെ മുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെയാണ് ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായ മാന്‍ഹോളില്‍ കുട്ടി വീണതെന്ന് ബന്ധു പറഞ്ഞു. റാഷിദ് ഹമദ് എന്ന കുട്ടിയാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനായിരുന്നു മരണപ്പെട്ട ആറ് വയസുകാരന്‍.

   Also Read- ദീപാവലി ആശംസകൾ നേർന്ന് ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും

   കുട്ടിയെ കാണാതായപ്പോള്‍ അമ്മ വീട്ടിലും പരിസരത്തും തെരഞ്ഞു. കാണാതായപ്പോള്‍ അച്ഛനും മറ്റ് ബന്ധുക്കളും കൂടി തെരച്ചിലില്‍ പങ്കാളികളായി. മാന്‍ഹോളില്‍ രണ്ട് തവണ നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. റാസൽഖൈമ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.

   Also Read- മെഡിക്കൽ പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചു; 41ലക്ഷം രൂപയോളം പിഴ നൽകാനുത്തരവിട്ട് യുഎഇ കോടതി

   സിവില്‍ ഡിഫന്‍സിന്റെ പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം മാന്‍ഹോളിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. ഏകമകൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളുമെന്ന് ഒരു ബന്ധു പ്രതികരിച്ചു.
   Published by:Rajesh V
   First published:
   )}