ആറു വയസുകാരനായ മലയാളി ബാലന് ദുബായിൽ ദാരുണമായ അന്ത്യം

അൽ ഖൂസ് അൽ മനാർ ഇസ്ലാമിക് സെന്റർ വിദ്യാർഥിയായിരുന്നു ആറുവയസുകാരനായ ഫർഹാൻ.

news18
Updated: June 16, 2019, 1:28 PM IST
ആറു വയസുകാരനായ മലയാളി ബാലന് ദുബായിൽ ദാരുണമായ അന്ത്യം
rape
  • News18
  • Last Updated: June 16, 2019, 1:28 PM IST
  • Share this:
ദുബായ്: സ്കൂൾ ബസിൽ മണിക്കൂറുകളോളം കുടുങ്ങിയ ആറുവയസുകാരന് ദാരുണാന്ത്യം. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ ഫൈസലിനാണ് ദുബായിൽ ദാരുണാന്ത്യം ഉണ്ടായത്. അൽ ഖൂസ് അൽ മനാർ ഇസ്ലാമിക് സെന്റർ വിദ്യാർഥിയായിരുന്നു ഫർഹാൻ.

രാവിലെ എട്ട് മണിയോടെ കരാമയിൽ നിന്നാണ് കുട്ടി സ്കൂൾ ബസിൽ കയറിയത്. ഉറങ്ങിപ്പോയതിനാൽ സ്കൂൾ എത്തിയതും മറ്റ് കുട്ടികൾ ഇറങ്ങിയതുമൊന്നും അറിഞ്ഞില്ല. കുട്ടിയുണ്ടെന്ന് ശ്രദ്ധിക്കാതെ ബസിന്റെ വാതിലുകളടച്ച് ഡ്രൈവറും പോയി. വൈകിട്ട് മൂന്ന് മണിയോടെ കുട്ടികളെ തിരികെ വീട്ടിലെത്തിക്കാൻ ബസ് എടുക്കുന്ന നേരത്താണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. മരണ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Also Read-കുട്ടികളെ വളർത്താൻ ഓൺലൈൻ വഴി 34.68 ലക്ഷം രൂപ തട്ടിയ സ്ത്രീ ദുബായിൽ അറസ്റ്റിലായി

2014 ലും ദുബായിൽ സമാന സംഭവമുണ്ടായിരുന്നു. ബസിനുള്ളിൽ കുടുങ്ങിപ്പോയ ഒരു എൽകെജി വിദ്യാർഥിക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. ദേശീയ തലത്തിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ച സംഭവം കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ‌ക്കും വഴിവച്ചിരുന്നു. അന്നത്തെ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൾ, ബസ് ഡ്രൈവർ, സൂപ്പർവൈസർ എന്നിവർക്ക് ജയിൽ ശിക്ഷയും ഒരുലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക മരിച്ച കുഞ്ഞിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായി നല്‍കുകയായിരുന്നു.

First published: June 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading