• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഉംറ തീർത്ഥാടകർക്കായി GPS ഘടിപ്പിച്ച ബ്രേസ്‌ലെറ്റുമായി സൗദി അറേബ്യ

ഉംറ തീർത്ഥാടകർക്കായി GPS ഘടിപ്പിച്ച ബ്രേസ്‌ലെറ്റുമായി സൗദി അറേബ്യ

ഉംറ തീർത്ഥാടകർ രാജ്യത്ത് എത്തുമ്പോൾ തന്നെ കമ്മിറ്റി ബ്രേസ്‌ലെറ്റ് നൽകുമെന്ന് കമ്മിറ്റി സി.ഇ.ഒ മൊഹമ്മദ് ബിൻ ബാദി പറഞ്ഞു.

  • News18
  • Last Updated :
  • Share this:
    മക്ക: തീർത്ഥാടകർക്ക് പ്രത്യേക ബ്രേസ്‌ലെറ്റുമായി ഹജ്ജിനും ഉംറയ്ക്കുമുള്ള ദേശീയ കമ്മിറ്റി. ഓരോ ബ്രേസ്‌ലെറ്റും ജി.പി.എസ് ടെക്നോളജിയുമായി ബന്ധിപ്പിച്ചിരിക്കും. തീർത്ഥാടകനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമായിരിക്കും. പേര്, താമസസ്ഥലം തുടങ്ങി തീർത്ഥാടകന്‍റെ ഉംറ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ലഭ്യമായിരിക്കും.

    ഉംറ തീർത്ഥാടകർ രാജ്യത്ത് എത്തുമ്പോൾ തന്നെ കമ്മിറ്റി ബ്രേസ്‌ലെറ്റ് നൽകുമെന്ന് കമ്മിറ്റി സി.ഇ.ഒ മൊഹമ്മദ് ബിൻ ബാദി പറഞ്ഞു. തീർത്ഥാടകരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ജി.പി.എസിൽ ഉണ്ടായിരിക്കും. അവരുടെ താമസസ്ഥലം, ആശുപത്രി, ആരോഗ്യ കേന്ദ്രങ്ങൾ, മക്കയയിലെയും മദീനയിലെയും പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും തുടങ്ങി എല്ലാ കാര്യങ്ങളും ഇതിൽ ഉണ്ടാകും.

    തീർത്ഥാടകൻ എവിടെ പോകുന്നുവെന്ന് അറിയാനും ഇതിലൂടെ കഴിയും. ബ്രേസ്‌ലെറ്റ് ഉള്ള തീർത്ഥാടകർക്ക് അടിയന്തര നമ്പറുകളുമായി നേരിട്ട് ഇടപെടാനും സാധിക്കും.

    ചൈനീസ് കമ്പനിയുമായി ചേർന്നാണ് ഇത്തരത്തിലൊരു സംരംഭമെന്നും അദ്ദേഹം അറിയിച്ചു.

    First published: