• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സൗദിയിലെ പ്രശസ്ത സ്നാപ് ചാറ്റ് താരം അന്തരിച്ചു; വിടവാങ്ങിയത് ഒമ്പത് വയസുകാരി ദന അൽ ഖ്വത്താനി

സ്നാപ് ചാറ്റിലൂടെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ ദനയുടെ അന്ത്യം ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

news18
Updated: May 15, 2019, 11:31 AM IST
സൗദിയിലെ പ്രശസ്ത സ്നാപ് ചാറ്റ് താരം അന്തരിച്ചു; വിടവാങ്ങിയത് ഒമ്പത് വയസുകാരി ദന അൽ ഖ്വത്താനി
Dana Al Qahtani(image-social media)
news18
Updated: May 15, 2019, 11:31 AM IST
ദുബായ്: സൗദി അറേബ്യയിലെ സ്നാപ്പ് ചാറ്റ് താരം ദന അൽ ഖ്വത്താനി അന്തരിച്ചു. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അന്ത്യം. ഒമ്പത് വയസായിരുന്നു.

സ്നാപ് ചാറ്റിലൂടെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ ദനയുടെ അന്ത്യം ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ദന അന്തരിച്ചെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ദനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.

also read: ഷാർജയിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ നാലുവയസുകാരൻ മുങ്ങി മരിച്ചു; സ്കൂളും അധ്യാപകരും 38ലക്ഷം രൂപ പിഴ നൽകണമെന്ന് കോടതി

ദനയുടെ പിതാവ് അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മരണവാർത്ത അറിയിച്ചത്. ദനയും രണ്ട് സഹോദരിമാരും ചേർന്ന് സ്നാപ് ചാറ്റിലൂടെ വീട്ടിലെ എല്ലാകാര്യങ്ങളും പങ്കുവയ്ക്കുകയായിരുന്നു. അതിലൂടെയാണ് ദന തരംഗമായത്.

ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് ദനയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. അതേസമയം ദനയുടെ അവസാന സ്നാപ് ചാറ്റ് വീഡിയോ അച്ഛൻ അവളുടെ മരണത്തിന് രണ്ട് മണിക്കൂർ മുമ്പ് ഓൺലൈനിൽ പങ്ക് വെച്ചിരുന്നു. അവളുടെ സഹോദരിമാരും അച്ഛനും ഷോപ്പിംഗ് നടത്തുന്നതാണ് വീഡിയോ. എന്നാൽ ദന ഷോപ്പിംഗിന് പോയിരുന്നില്ല. ദനയുടെ മരണ വാർത്ത പുറത്തു വന്നതോടെ ഈ വീഡിയോയും വൈറലായിട്ടുണ്ട്.

First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...