COVID 19 | കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാൻ ഖത്തറിൽ ഓടിനടന്നു; ഒടുവിൽ റഹീം മരണത്തിന് കീഴടങ്ങി

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ദോഹയിൽ തന്നെ ഖബറക്കുമെന്ന് ഖത്തര്‍ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

News18 Malayalam | news18
Updated: August 11, 2020, 10:30 PM IST
COVID 19 | കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാൻ ഖത്തറിൽ ഓടിനടന്നു; ഒടുവിൽ റഹീം മരണത്തിന് കീഴടങ്ങി
അബ്ദുൽ റഹിം
  • News18
  • Last Updated: August 11, 2020, 10:30 PM IST
  • Share this:
ദോഹ: പ്രവാസലോകത്ത് കോവിഡ് ദുരിതബാധിതർക്ക് സഹായഹസ്തമായിരുന്ന അബ്ദുൽ റഹിം ഒടുവിൽ കോവിഡിന് മുന്നിൽ കീഴടങ്ങി. സാമൂഹിക പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹത്തിന് 47 വയസ് ആയിരുന്നു. തലശ്ശേരി സ്വദേശിയായ റഹിം ഖത്തറിൽ കോവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. ഐസൊലേഷൻ കേന്ദ്രത്തിൽ വെച്ചാണ് റഹിം മരണത്തിന് കീഴടങ്ങിയത്.

ഇൻകാസ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ആയിരുന്ന റഹീം സാമൂഹിക രംഗത്ത് സജീവമായിരുന്നു. കോവിഡ് മഹാമാരി ഖത്തറിലെ പ്രവാസലോകത്തെയും ബാധിച്ചപ്പോൾ രോഗ ബാധിച്ചവർക്കും കോവിഡ് വ്യാപനം മൂലം മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നവർക്കും റഹീം സഹായവുമായെത്തി.

You may also like:ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്വപ്നയും കൂട്ടുപ്രതികളും [NEWS]നാട്ടിൽ നടക്കുന്നതും വകുപ്പിൽ നടക്കുന്നതും ഒന്നും അറിയുന്നില്ലെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണൻ [NEWS] മൂന്നുവർഷം മുമ്പ് 'മരിച്ച' ഭാര്യ അതിഥികളെ സ്വീകരിക്കാൻ ഗൃഹപ്രവേശന ചടങ്ങിലെത്തി [NEWS]

കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബിന്‍മഹ്മൂദില്‍ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ ആയിരുന്നു. കഴിഞ്ഞദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുമ്ബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മുബൈറക് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, ഒടുവിൽ റഹീം മരണത്തിനു കീഴടങ്ങുകയായിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ദോഹയിൽ തന്നെ ഖബറക്കുമെന്ന് ഖത്തര്‍ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Published by: Joys Joy
First published: August 11, 2020, 10:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading