സാമൂഹികപ്രവർത്തകൻ നന്തി നാസർ അന്തരിച്ചു ; വിടവാങ്ങിയത് യുഎഇയിലെ ഇന്ത്യക്കാരുടെ ആശാകേന്ദ്രം

യുഎഇയിൽനിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും നന്തി നാസർ സജീവമായിരുന്നു. 

News18 Malayalam | news18-malayalam
Updated: December 29, 2019, 3:13 PM IST
സാമൂഹികപ്രവർത്തകൻ നന്തി നാസർ അന്തരിച്ചു ; വിടവാങ്ങിയത് യുഎഇയിലെ ഇന്ത്യക്കാരുടെ ആശാകേന്ദ്രം
nandi nasar
  • Share this:
ദുബായ്: യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ നന്തി നാസർ അന്തരിച്ചു. 54 വയസായിരുന്നു. ഞായറാഴ്ച പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നന്തി നാസർ രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി നന്തി ബസാർ സ്വദേശിയായ നാസർ നിരവധി സാമൂഹികസംഘടനകളുടെ മുന്നണിയിൽ പ്രവർത്തിച്ചിരുന്നു.

ആശ്രിതരും സാമ്പത്തികസ്ഥിതിയുമില്ലാതെ യുഎഇയിലെ ആശുപത്രിയിലാകുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിൽ നന്തി നാസർ മുൻനിരയിലുണ്ടായിരുന്നു. യുഎഇയിൽനിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും നന്തി നാസർ സജീവമായിരുന്നു.

കൊയിലാണ്ടി നന്തിബസാർ മുസ്ലീയാർകണ്ടി കുടുംബാംഗമാണ്. ഭാര്യ നസീമ, മക്കൾ സന, ഷിബില(അമേരിക്ക), ഷാദ്(ബഹറിൻ)
Published by: Anuraj GR
First published: December 29, 2019, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading