• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വ്യാജരേഖ ചമച്ച് ചാനൽ ലൈസൻസ് തട്ടിയെടുത്തുവെന്ന പരാതിയിൽ ടി.വി.ചാനൽ ഉടമകൾക്കെതിരെ കേസെടുത്തു

എറണാകുളം ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്

news18
Updated: May 26, 2019, 9:17 AM IST
വ്യാജരേഖ ചമച്ച് ചാനൽ ലൈസൻസ് തട്ടിയെടുത്തുവെന്ന പരാതിയിൽ ടി.വി.ചാനൽ  ഉടമകൾക്കെതിരെ കേസെടുത്തു
എറണാകുളം ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്
news18
Updated: May 26, 2019, 9:17 AM IST
ദുബായ്: യുഎഇയിലെ ദക്ഷിണേന്ത്യൻ ചാനലിന്റെ ഉടമകൾക്കെതിരെ കേരള പൊലീസ് കേസെടുത്തു. തന്നെ വഞ്ചിച്ചു ചാനൽ ലൈസൻസ് തട്ടിയെടുത്തുവെന്ന ദുബായിലെ വ്യവസായി രാജീവ് മേനോന്റെ പരാതിയിലാണ് നടപടി. സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മലപ്പുറം മാറഞ്ചേരി സ്വദേശി രാജ്മോഹൻ, തിരൂർ പുകയിൽ ബസാറിൽ അബൂബക്കർ എന്നിവർക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. രാജീവ് മേനോനിൽ നിന്ന് ചാനൽ ലൈസൻസ് തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് പരാതി. വേൾഡ് ഓൺ എന്ന പേരുള്ള ചാനൽ ഇപ്പോൾ വേൾഡ് വിഷൻ എച്ച് ഡി എന്ന പേരിലാണ് യുഎഇയിൽ പ്രവർത്തിക്കുന്നത്.

2015ലാണ് വേൾ‌ഡ് ഓൺ എന്ന പേരിൽ രാജ്മോഹനുമായി ചേർന്ന് ചാനൽ ആരംഭിച്ചതെന്ന് രാജീവ് മേനോൻ പറയുന്നു. 'ഞങ്ങൾക്കിടയിലെ കരാറനുസരിച്ച് യുഎഇയിലെ മുഴുവൻ ചെലവും ഞാൻ വഹിക്കും. അതുപോലെ കേരളത്തിലെ ചെലവ് രാജ്മോഹനും വഹിക്കും'- ഗൾഫ് ന്യൂസിനോട് രാജീവ് മേനോൻ പറഞ്ഞു. 'എന്റെ ബിസിനസ് പങ്കാളിയും മൂന്നാമതൊരാളും (അബൂബക്കർ) ചേർന്ന് എന്റെ ചാനലിന്റെ (വേൾഡ് ഓൺ) അതേ പേരിൽ ദുബായിൽ ഒരു കമ്പനി തുടങ്ങി എന്നറിയുമ്പോൾ എനിക്കുണ്ടായ ഞെട്ടൽ എന്തായിരിക്കുമെന്ന് ഊഹിച്ചുനോക്കൂ'- രാജീവ് മേനോൻ പറയുന്നു. വ്യാജ രേഖകൾ തയാറാക്കിയും ഇന്ത്യയിലെ കമ്പനിയുടെ സബ്സിഡിയറി കമ്പനി എന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് ടി വി ചാനൽ ലൈസൻസ് തട്ടിയെടുത്തത്. ചാനൽ ലൈസൻസ് സ്വന്തമാക്കിയതോടെ ചാനലിറെ പേര് കേരള വിഷൻ വേൾഡ് എന്നും പിന്നീട് വേൾഡ് വിഷൻ എച്ച് ഡി എന്നുമാക്കി.

എറണാകുളം ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസിൽ മെയ് 18ന് മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ജില്ല വിട്ടുപോകുന്നതിന് ഇവർക്ക് വിലക്കുണ്ട്. തട്ടിപ്പിലൂടെ ദശലക്ഷണക്കണക്കിന് ദിർഹം നഷ്ടപ്പെട്ടതായി രാജീവ് മേനോൻ പറയുന്നു.

First published: May 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...