യു എ ഇയിൽ ചരിത്രം രചിച്ച് സുജ തങ്കച്ചൻ; ഹെവി ലൈസൻസ് നേടുന്ന ആദ്യവനിത

കണ്ടക്ടർ ജോലിക്കിടെയാണ് തന്‍റെ കുഞ്ഞുനാളിലെ സ്വപ്നം പൂർത്തിയാക്കണമെന്ന് സുജയുടെ മനസിൽ തോന്നിയത്.

news18
Updated: October 2, 2019, 9:10 PM IST
യു എ ഇയിൽ ചരിത്രം രചിച്ച് സുജ തങ്കച്ചൻ; ഹെവി ലൈസൻസ് നേടുന്ന ആദ്യവനിത
കണ്ടക്ടർ ജോലിക്കിടെയാണ് തന്‍റെ കുഞ്ഞുനാളിലെ സ്വപ്നം പൂർത്തിയാക്കണമെന്ന് സുജയുടെ മനസിൽ തോന്നിയത്.
  • News18
  • Last Updated: October 2, 2019, 9:10 PM IST
  • Share this:
ദുബായ്: യു എ ഇയുടെ മണ്ണിൽ ചരിത്രം രചിച്ച് കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സുജ തങ്കച്ചൻ. നാട്ടിൽ സ്കൂട്ടർ ഓടിച്ചുള്ള പരിചയം മാത്രമാണ് സുജയ്ക്കുള്ളത്. എന്നാൽ, ദുബായിലെ റോഡുകളിൽ സുജ ഇനി ബസ് ഓടിക്കും. യു എ ഇയിൽ ഹെവി ലൈസൻസ് സ്വന്തമാക്കുന്ന ആദ്യത്തെ വനിത എന്ന കീർത്തിക്കൊപ്പമാണ് ഇവിടെ ബസ് ഓടിക്കാൻ സുജ തയ്യാറെടുക്കുന്നത്. ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായിരുന്ന സുജയാണ് തന്‍റെ കുഞ്ഞുനാളിലെ സ്വപ്നം ദുബായിയുടെ മണ്ണിൽ പൂർത്തിയാക്കിയത്.

കോളേജ് പഠനം പൂർത്തിയാക്കി മൂന്നുവർഷം മുമ്പാണ് സുജ ദുബായിൽ എത്തിയത്. സ്കൂൾ ബസിലെ കണ്ടക്ടറായി അന്നുമുതൽ ജോലി നോക്കി വരികയായിരുന്നു. കണ്ടക്ടർ ജോലിക്കിടെയാണ് തന്‍റെ കുഞ്ഞുനാളിലെ സ്വപ്നം പൂർത്തിയാക്കണമെന്ന് സുജയുടെ മനസിൽ തോന്നിയത്. ആഗ്രഹം വീട്ടുകാരോടും സ്കൂൾ അധികൃതരോടും പറഞ്ഞു. എല്ലാവരും സുജയ്ക്ക് പൂർണപിന്തുണയാണ് നൽകിയത്.

എന്നാൽ, ഡ്രൈവിംഗ് സ്കൂളിലെ സമയവും സ്കൂളിലെ സമയവും തമ്മിൽ ചേരാതായതോടെ വീണ്ടും പ്രതിസന്ധിയായി. സ്കൂൾ അധികൃതർ സമയം ക്രമീകരിച്ച് നൽകിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. പക്ഷേ, ഒറ്റയടിക്ക് ടെസ്റ്റ് മറി കടക്കാൻ പക്ഷേ കഴിഞ്ഞില്ല. ഏഴാം തവണയാണ് ടെസ്റ്റിൽ വിജയിച്ചത്.

അൽ അഹ് ലി ഡ്രൈവിംഗ് സെന്‍ററിൽ നിന്നായിരുന്നു ഡ്രൈവിംഗ് പരിശീലനം നേടിയത്. ഹെവി ബസ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്ന യു എ ഇയിലെ ആദ്യവനിതയാണ് സുജയെന്ന് അൽ അഹ് ലി ഡ്രൈവിംഗ് സെന്‍റർ അധികൃതർ വ്യക്തമാക്കി. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

First published: October 2, 2019, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading