നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'ഒരു മുറൈ വന്ത് പാർത്തായ'; ചിത്രയ്ക്കൊപ്പമുള്ള അഹമ്മദ് സുൽത്താന്‍റെ പാട്ട് വൈറൽ

  'ഒരു മുറൈ വന്ത് പാർത്തായ'; ചിത്രയ്ക്കൊപ്പമുള്ള അഹമ്മദ് സുൽത്താന്‍റെ പാട്ട് വൈറൽ

  ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത് പ്രമുഖ അറബി ഗായകനായ സുൽത്താൻ അഹമ്മദ് എന്ന അഹമ്മദ് അൽ മെയ്മാനിയുടെ മനോഹരമായ ആലാപനമാണ്

  chithra-sulthan ahammed

  chithra-sulthan ahammed

  • Share this:
   അറബി വംശജനയായ ഒരാൾക്ക് എത്ര മനോഹരമായി മലയാളം പാട്ട് പാടാനാകും? അതും മണിച്ചിത്രത്താഴിലെ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ഗാനം. ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത് പ്രമുഖ അറബി ഗായകനായ സുൽത്താൻ അഹമ്മദ് എന്ന അഹമ്മദ് അൽ മെയ്മാനിയുടെ മനോഹരമായ ആലാപനമാണ്. അതും മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര ഒപ്പമുള്ള വേദിയിൽ. ഗൾഫ് മാധ്യമം സംഘടിപ്പിച്ച സ്റ്റേജ് പരിപാടിയിലായിരുന്നു സുൽത്താൻ അഹമ്മദ്. ആലം കേരള എന്ന പേരിൽ സൌദിയിലാണ് ഗൾഫ് മാധ്യമം സ്റ്റേജ് ഷോ സംഘടിപ്പിച്ചത്. കെ.എസ് ചിത്രയുടെ സംഗീതപരിപാടിക്കിടെയാണ് സൌദിയിലെ പ്രശസ്തനായ ഗായകൻ കൂടിയായ സുൽത്താൻ അഹമ്മദ് മലയാളികളെ വിസ്മയിപ്പിച്ച് വേദിയിലെത്തിയത്.


   വീഡിയോയ്ക്ക് കടപ്പാട്- ഗൾഫ് മാധ്യമം

   First published: