ദുബായ്: യുഎഇയിൽ പ്രവർത്തിക്കുന്ന 20 ശതമാനം കമ്പനികളും ശമ്പളം മരവിപ്പിച്ചതായും 30 ശതമാനം കമ്പനികളും അവരുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും സർവേ റിപ്പോർട്ട്. കൺസൾട്ടൻസി ആയ മെർസർ നടത്തിയ വാർഷിക സർവേയിലാണ് ഈ വെളിപ്പെടുത്തലുകൾ.
കോവിഡ് 19 കാരണം 17 ശതമാനം കമ്പനികളും ശമ്പളവർദ്ധനവ് നൽകാൻ ആറുമാസമോ അതിൽ കൂടുതലോ വൈകി. യു എ ഇയിലെ വ്യവസായങ്ങൾ കോവിഡ് മഹാമാരിയെ നേരിടാൻ എന്തു ചെയ്യുമെന്നതിനെക്കുറിച്ചുള്ളതിന്റെ ചില കണക്കുകളാണിത്. അതേസമയം, ചില വൻകിട കമ്പനികൾ ആളുകളെ കുറയ്ക്കുന്നതിനുള്ള നടപടികളിലൂടെ കടന്നു പോയെന്നാണ് റിപ്പോർട്ടുകൾ. ശമ്പളം 30 മുതൽ 50 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ശമ്പളത്തിൽ വെട്ടിക്കുറവ് നേരിടുന്നവരും ഉണ്ട്.
You may also like:ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുത്തു നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി [NEWS]കാവ്യയ്ക്കും കാർത്തികയ്ക്കും ജീവിതത്തിലേക്കുള്ള താക്കോൽ; രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് തുടക്കം [NEWS] വിദേശത്തേക്ക് പണം കടത്തുന്നതിന് മുമ്പ് UAE. കോൺസൽ ജനറൽ എക്സറേ യന്ത്രത്തിൽ പരീക്ഷണം നടത്തി [NEWS]
മെർസറിലെ മെന - കരിയർ പ്രൊഡക്ട്സ് ലീഡർ ആയ ടെഡ് റാഫോൾ പറയുന്നത് അനുസരിച്ച് പത്ത് ശതമാനത്തോളം കമ്പനികൾ ശമ്പളം കുറച്ചു. പക്ഷേ, എല്ലാം താൽക്കാലികമായി മാത്രമാണ്. അനിശ്ചിതത്വം 2021ലേക്കും തുടരുകയാണെങ്കിലും യുഎഇ കമ്പനികൾ മെച്ചപ്പെട്ട ബിസിനസ്സ് തന്ത്രങ്ങളിലേക്ക് പുരോഗമിക്കുകയാണ്. പുതിയ പ്രവർത്തന ക്രമീകരണങ്ങൾ സ്ഥിരമായ നയങ്ങളിലേക്ക് വികസിക്കുന്നത് തുടരുമെന്നാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത് ശതമാനം വ്യവസായ സ്ഥാപനങ്ങളും അവരുടെ തൊഴിലിടത്തിൽ 10 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. ചില്ലറ വിൽപ്പനയിലാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവപ്പെടുക. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഈ നീക്കം ബാധിച്ചേക്കുമോയെന്നാണ് പ്രവാസലോകം ഉറ്റുനോക്കുന്നത്.
യു.എ.ഇയിൽ നിന്നുള്ള 500ഓളം കമ്പനികളെയാണ് സർവേയ്ക്ക് വിധേയമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus, Uae