അബുദാബി: ഓരോ തവണയും ഭാഗ്യം കൈവിട്ടപ്പോഴും ഭാര്യയുടെ നിർബന്ധം കാരണം അയാൾ പിന്നെയും ടിക്കറ്റുകൾ എടുത്തുകൊണ്ടിരുന്നു. ഒടുവിൽ ഭാഗ്യദേവത തുണച്ചു. 23 കോടി രൂപ ഒന്നാം സമ്മാനമുള്ള അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സിറിയക്കാരനായ നിദാൽ ഷാൻവർ വിജയിയായി. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പിൽ രണ്ടാം സമ്മാനം ലഭിച്ച പാക് പൌരൻ മുഹമ്മദ് ഹസനാണ് ഇത്തവണത്തെ വിജയിയെ തെരഞ്ഞെടുത്തത്.
അൽ ഐനിൽ ജോലി ചെയ്യുന്ന നിദാൽ കുടുംബസമേതമാണ് എമിറേറ്റ്സിൽ കഴിയുന്നത്. കഴിഞ്ഞ ഏഴുമാസമായി തുടർച്ചയായി നിദാൽ അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. എന്നാൽ ഒരിക്കൽപ്പോലും അടിച്ചിരുന്നില്ല. ഓരോ തവണ നിരാശപ്പെടുമ്പോഴും പിന്നെയും ടിക്കറ്റ് എടുക്കാനായിരുന്നു ഭാര്യയുടെ പ്രോൽസാഹനം.
പലപ്പോഴും ഭാര്യ നിർബന്ധിപ്പിച്ചാണ് നിദാലിനെക്കൊണ്ട് ടിക്കറ്റ് എടുപ്പിച്ചിരുന്നത്. ഇത്തവണയും അതാണ് സംഭവിച്ചത്. ടിക്കറ്റ് എടുക്കുന്നില്ലെന്ന ഉറപ്പിച്ച നിദാലിന്‍റെ പിന്നാലെ കൂടി ടിക്കറ്റ് എടുപ്പിക്കുകയായിരുന്നു. 500 ദിർഹത്തിന്‍റെ രണ്ട് ടിക്കറ്റാണ് നിദാൽ എടുത്തത്. അതിൽ ഒരു ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്.
പ്രേംകുമാർ ഗോപാലപിള്ള എന്ന മലയാളിക്കാണ് ഇത്തവണ രണ്ടാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം ദിർഹമായിരുന്നു പ്രേംകുമാറിന് സമ്മാനമായി ലഭിച്ചത്. ഇത്തവണത്തെ നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനും സമ്മാനം ലഭിച്ചു. ഷാദുല മുഹമ്മദ് എന്നയാൾക്ക് 60000 ദിർഹമാണ് ലഭിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.