നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Right to privacy | അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപയോളം പിഴ; നിയമ ഭേദഗതിയുമായി UAE

  Right to privacy | അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപയോളം പിഴ; നിയമ ഭേദഗതിയുമായി UAE

  പിഴയ്ക്ക് പുറമേ ആറ് മാസം വരെ തടവും ലഭിക്കുമെന്നത് സൈബര്‍ നിയമ ഭേദഗതിയിലാണ് വ്യക്തമാക്കുന്നത്

  • Share this:
   അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ (Clicking someones photo in public place) ഒരുകോടി രൂപവരെ പിഴ അടക്കണമെന്ന നിയമവുമായി UAE. പിഴയ്ക്ക് പുറമേ ആറ് മാസം വരെ തടവും ലഭിക്കുമെന്നത് സൈബര്‍ നിയമ ഭേദഗതിയിലാണ് വ്യക്തമാക്കുന്നത്. ഈ പുതിയ നിയമഭേദഗതി ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും.

   ഡിജിറ്റല്‍ യുഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും പൗരന്‍മാരുടെ അവകാശ സംരക്ഷണവും ലക്ഷ്യമിട്ടാണ് സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമം ദേദഗതി ചെയ്തിരിക്കുന്നത്.

   വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് ഒന്നരലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് പിഴയിട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ ചിത്രമെടുക്കുകയാണെങ്കില്‍ അഞ്ച് ലക്ഷം ദിര്‍ഹം ഏകദേശം ഒരു കോടി രൂപ വരെയായിരിക്കും പിഴ. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും ശിക്ഷക്കിടയാക്കും.

   ഓണ്‍ലൈന്‍, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നത് സൈബര്‍ ലോയുടെ പരിധിയില്‍ വരും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും സോഫ്റ്റ്‌വയറും കണ്ടുകെട്ടാനുള്ള അധികാരവും കോടതിക്കുണ്ടായിരിക്കുമെന്നും നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

   Also Read-Abudhabi Big Ticket | ഇരട്ടകുട്ടികളുടെ അച്ഛനായതിന് പിന്നാലെ മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടു കോടി രൂപ സമ്മാനം

   പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

   പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി; പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ കോടതി

   ദുബൈ: പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന പ്രവാസിക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ ഹൈക്കോടതി. 40കാരനായ പ്രതിയുടെ ജീവപര്യന്തം തടവ് റദ്ദാക്കിയാണ് ദുബൈ അപ്പീല്‍ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.

   2018ല്‍ തന്റെ വീട്ടില്‍ ജോലിക്ക് നിന്ന യുവതിയുമായി പ്രണയത്തിലായ പ്രതി അവരെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ യുവതിക്ക് താനല്ലാതെ മറ്റ് ചിലരുമായും ബന്ധമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തില്‍ നിന്ന് ഇയാള്‍ മനസിലാക്കുകയും അന്വേഷിച്ചപ്പോള്‍ ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് ബോധ്യപ്പെട്ടതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

   ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

   യുവതിയുമായി രൂക്ഷമായ തര്‍ക്കം നടക്കുകയും താമസ സ്ഥലത്തെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. അതിന് ശേഷം മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് ഇയാള്‍ പൊലീസിന് അയച്ചുകൊടുത്തു.
   Published by:Karthika M
   First published: