സഹപാഠിയുടെ മുടി മുറിക്കാൻ വിദ്യാർഥിയെ നിർബന്ധിച്ചു; അധ്യാപികയെ പുറത്താക്കി ഷാർജ വിദ്യാഭ്യാസ കൗൺസിൽ
സഹപാഠിയുടെ മുടി മുറിക്കാൻ വിദ്യാർഥിയെ നിർബന്ധിച്ചു; അധ്യാപികയെ പുറത്താക്കി ഷാർജ വിദ്യാഭ്യാസ കൗൺസിൽ
Last Updated :
Share this:
ഷാർജ: ക്ലാസ് മുറിയിൽ സഹപാഠിയായ വിദ്യാർഥിയുടെ മുടി മുറിക്കാൻ മറ്റൊരു വിദ്യാർഥിയെ നിർബന്ധിച്ച അധ്യാപികയെ പുറത്താക്കി സ്കൂൾ അധികൃതർ. വിദ്യാർഥിയുടെ മാതാപിതാക്കളിൽ നിന്നുള്ള പരാതി ലഭിച്ചതിനെ തുടർന്ന് ഷാർജയിലെ വിദ്യാഭ്യാസ കൗൺസിലാണ് അധ്യാപികയെ പുറത്താക്കാൻ നിർദേശിച്ചത്.
ബ്രിട്ടീഷ് പാഠ്യപദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ക്ലാസ് റൂമിൽ കത്രികയുപയോഗിച്ച് കളിച്ച വിദ്യാർഥിക്ക് ശിക്ഷ നൽകിയതാണ് അധ്യാപിക. ക്ലാസിലെ തന്നെ മറ്റൊരു വിദ്യാർഥിയുടെ മുടി വെട്ടാനാണ് അധ്യാപിക വിദ്യാർഥിക്ക് ശിക്ഷയായി നൽകിയത്. കുട്ടി വീട്ടില്‍ എത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞതോടെ വിദ്യാർഥിയുടെ മാതാപിതാക്കൾ ഷാർജയിലെ വിദ്യാഭ്യാസ കൗൺസിലിൽ പരാതി നൽകി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയെ പുറത്താക്കാൻ അധികൃതർ തീരുമാനിച്ചത്.
സ്കൂളിൽ നടന്ന സംഭവത്തിൽ ക്ഷമ ചോദിച്ച് സ്കൂൾ അധികൃതർ തന്നെ ബന്ധപ്പെട്ടതായി വിദ്യാർഥിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ക്ലാസിലെ എല്ലാ വിദ്യാർഥികളോടും അധ്യാപിക ക്ഷമ ചോദിച്ചതായും സ്കൂൾ അധികൃതർ വ്യക്തമാക്കി. എന്നാൽ അധ്യാപികയെ പുറത്താക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും തന്റെ മകനെയും ക്ലാസിലെ മറ്റ് വിദ്യാർഥികളെയും അധ്യാപിക തെറ്റായി വിലയിരുത്തിയെന്നും വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. സ്കൂള്‍ അധികൃതർ അധ്യാപികരെ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളോട് നന്നായി പെരുമാറാൻ അറിയാവുന്നവരെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.