• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SHOCKING: അശ്‌ളീല വീഡിയോ കണ്ട പതിനഞ്ചുകാരന്‍ നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു

കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയിലായതിനാല്‍ സഹോദരിയുടെ വീട്ടില്‍ മകളെ നിര്‍ത്തുകയായിരുന്നു

news18
Updated: May 17, 2019, 11:22 AM IST
SHOCKING: അശ്‌ളീല വീഡിയോ കണ്ട പതിനഞ്ചുകാരന്‍ നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു
rape
  • News18
  • Last Updated: May 17, 2019, 11:22 AM IST IST
  • Share this:
അബുദാബി: അശ്‌ളീല വീഡിയോ കണ്ട പതിനഞ്ചുകാരന്‍ തന്റെ ബന്ധുവായ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് പതിനഞ്ചുകാരന്‍ കുട്ടിയെ പീഡിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ അശ്‌ളീല ചിത്രം കണ്ടിരുന്നെന്നും അതിലെ രംഗങ്ങളാണ് ഇതിന് പ്രേരിപ്പിച്ചതെന്നും പതിനഞ്ചുകാരന്‍ പറഞ്ഞു.

കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയിലായതിനാല്‍ സഹോദരിയുടെ വീട്ടില്‍ മകളെ നിര്‍ത്തുകയായിരുന്നു. ഇവിടെ നിന്ന് കുട്ടി ഉറങ്ങവെയാണ് കൗമാരക്കാരന്‍ ബലാത്സംഗം ചെയ്യുന്നത്. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ് കേസ് ക്രിമിനല്‍ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: അഞ്ചു വയസുള്ള മകളെ പീഡിപ്പിച്ചശേഷം ആ നരാധമന്‍ ഭാര്യയോട് പറഞ്ഞതിങ്ങനെ

സംഭവം രക്ഷിതാക്കളോട് പറഞ്ഞാല്‍ അവരെ കൊന്നുകളയുമെന്ന് പതിനഞ്ചുകാരന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ കുട്ടി ജനിച്ചതിനുശേഷവും മകളിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ശ്രദ്ധിച്ചപ്പോഴായിരുന്നു സംഭവം തിരിച്ചറിയുന്നത്.

കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞതോടെ പിതാവ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി സുരക്ഷിതയായിരിക്കുമെന്ന് കരുതിയാണ് സഹോദരിയുടെ വീട്ടില്‍ ആക്കിയിട്ട് ആശുപത്രിയില്‍ പോയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ പതിനനഞ്ചുകാരനെ ജുവൈനല്‍ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...