HOME » NEWS » Gulf » TEN YEAR OLD BOY SEXUALLY ABUSED IN DUBAI

പത്തുവയസുകാരനെ പൂട്ടിയിട്ട് ലൈംഗിക അതിക്രമം; ദുബായിൽ 28കാരനായ സുരക്ഷാ ജീവനക്കാരൻ കുറ്റക്കാരനെന്ന് കോടതി

കുറ്റം സമ്മതിച്ച പ്രതി അത്തരം പെരുമാറ്റത്തിൽ ഖേദമുണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: July 25, 2020, 8:01 AM IST
പത്തുവയസുകാരനെ പൂട്ടിയിട്ട് ലൈംഗിക അതിക്രമം; ദുബായിൽ 28കാരനായ സുരക്ഷാ ജീവനക്കാരൻ കുറ്റക്കാരനെന്ന് കോടതി
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് കുറ്റക്കാരനെന്ന് തെളിഞ്ഞു. ദുബായിലെ ഒരു റസിഡൻഷ്യൽ ബിൽഡിംഗ് സെക്യൂരിറ്റി ജീവനക്കാരനായ 28കാരനെതിരെയാണ് ലൈംഗിക അതിക്രമത്തിനും കുട്ടിയെ പൂട്ടിയിട്ടതിനും കുറ്റം ചുമത്തിയിരിക്കുന്നത്. കേസിന്‍റെ വിധി ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. അൽ ക്വസൈസ് മേഖലയിലെ താമസക്കാരനായ കസാക്കിസ്ഥാൻ സ്വദേശിയായ കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ചവറ് കളയുന്നതിനായി കെട്ടിടത്തിന്‍റെ താഴെയെത്തിയ കുട്ടിയെ വഴിയിൽ തടഞ്ഞുനിര്‍ത്തിയ യുവാവ് ബലംപ്രയോഗിച്ച് മുറിയിലെത്തിച്ചുവെന്നാണ് പരാതി.

'അയാൾ കഴുത്തിൽ പിടിച്ച് മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി.. എന്‍റെ ശരീരത്തിൽ സ്പർശിച്ചു.. എതിർപ്പ് വകവച്ചതേയില്ല' എന്നായിരുന്നു പത്തുവയസുകാരൻ പൊലീസിന് നൽകിയ മൊഴി. കുറച്ച് സമയം കഴിഞ്ഞപ്പോൾ മുറിയുടെ താക്കോൽ കണ്ണിൽപ്പെട്ടു.. അത് കൈക്കലാക്കി അവിടെ നിന്നും രക്ഷപെട്ടു.. ഇത് കണ്ട് പുറകെ വന്ന പ്രതി തന്നോട് മാപ്പപേക്ഷിച്ചുവെന്നും കുട്ടി പൊലീസിനെ അറിയിച്ചിരുന്നു.
TRENDING:Shocking | രജിസ്ട്രേഷൻ ഫീസായ അഞ്ച് രൂപ നൽകാനില്ല; ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച യുവാവ് മരിച്ചു[PHOTOS]മലയാളി ദമ്പതികൾ അബുദബിയില്‍ മരിച്ച നിലയില്‍; മരണകാരണം ജോലി നഷ്ടപ്പെട്ടതിന്‍റെ വിഷമമെന്ന് സൂചന[NEWS]Uthra Murder Case| 'ഉത്രയെ ഒഴിവാക്കാണമെന്ന് സൂരജ് പലവട്ടം പറഞ്ഞു'; സുഹൃത്തുക്കളുടെ രഹസ്യ മൊഴി[NEWS]
താഴേക്ക് പോയ കുട്ടി പേടിച്ചരണ്ടാണ് മടങ്ങിവന്നതെന്നാണ് അമ്മ നൽകിയിരിക്കുന്ന മൊഴി. സെക്യൂരിറ്റി ജീവനക്കാരൻ തന്നെ മോശമായി സ്പർശിച്ചുവെന്ന് മകൻ പറഞ്ഞുവെന്നും ഇവർ പറയുന്നു. തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അധികം വൈകാതെ തന്നെ പ്രതി അറസ്റ്റിലാവുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതി അത്തരം പെരുമാറ്റത്തിൽ ഖേദമുണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.

ലൈംഗിക അതിക്രമം, കുട്ടിയെ ബലപ്രയോഗത്തിലൂടെ പൂട്ടിയിടൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Published by: Asha Sulfiker
First published: July 25, 2020, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories