റിയാദ്: ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിലെ ഒരു കനാലില്‍ കണ്ടെത്തി. കിഴക്കന്‍ പ്രവിശ്യയിലെ നാബിയയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ കൊല്ലം ബീച്ച് വാര്‍ഡില്‍ ജോസഫ് ജോൺസന്‍റെ മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്. കടപ്രം പുറംപോക്കില്‍ ജോന്‍സന്‍ ആന്‍റണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകനാണ് ജോസഫ് ജോണ്സൻ. ഇയാള്‍ കനാലിന്‍റെ തീരത്തു നിൽക്കുന്നതും താഴേക്ക് വീഴുന്നതുമായി സിസിടിവി ദൃശ്യങ്ങൾ തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷമായി നാബിയയിലെ ഇസ്തിറാഹയില് ജീവനക്കരനായിരുന്നു ജോസഫ്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകാറുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു. ഒരു മാസം മുമ്പ് അപസ്മാരം ഉണ്ടായി മറിഞ്ഞു വീണ ജോസഫിന്‍റെ കൈ ഒടിഞ്ഞിരുന്നു. അത് സുഖമായതിന് ശേഷം പത്തു ദിവസം മുമ്പാണ് വീണ്ടും ജോലിയില്‍ കയറിയത്. എന്നാൽ ജോലിക്കു കയറി രണ്ടു ദിവസത്തിനകം ജോസഫിനെ കാണാതാകുകയായിരുന്നു. ഇതേത്തുടർന്ന് സഹപ്രവർത്തകർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ ജോസഫ് ജോൺസൻ താമസിച്ചിരുന്ന കെട്ടിടത്തിന് പിന്നിലുള്ള കനാലിൽ നിന്ന് ദുർഗന്ധം വന്നതോടെ സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി കനാലിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കനാലിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് കനാലിന് സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാൾ കനാലിലേക്ക് വീണതാണെന്ന് വ്യക്തമായത്. കനാലിനരികിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴാൻ തുടങ്ങുമ്പോൾ കനാലിന്‍റെ കൈവരിയിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പിടിക്കാനാകാതെ കനാലിലേക്ക് വീഴുകയായിരുന്നു. അപസ്മാരം ഉണ്ടായാതാകമെന്നാണ് പൊലീസ് സംശയിക്കുന്നത്..
Also Read- ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമാകുന്നു; കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി സൗദി
നിലവിൽ ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ദമ്മാമിലെ സന്നദ്ധ പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു. കൊല്ലം ഇരവിപുരം സെന്റ് മേരി നിവാസിൽ നെൽസൺ - എൽസി ദമ്പതികളുടെ മകനും ജുബൈൽ സൗദി കയാൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറുമായിരുന്ന ബിജു നെൽസൺ (47) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് കോവിഡ് രോഗബാധിതനായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം കലശലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരിച്ചു. ഭാര്യ: സിബിലി. മക്കൾ: ബിബിൻ, സിബിൻ. 25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dammam, Gulf news, Kollam native, Malayalee died, Saudi arabia