നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Covid 19 | യുഎഇയിലെ ഹൈന്ദവ ക്ഷേത്ര സമിതി ഇന്ത്യയിലേക്ക് ഓക്സിജൻ അയക്കും

  Covid 19 | യുഎഇയിലെ ഹൈന്ദവ ക്ഷേത്ര സമിതി ഇന്ത്യയിലേക്ക് ഓക്സിജൻ അയക്കും

  ഇന്ത്യയിലേക്ക് ആവശ്യമായ ഓക്സിജനും മറ്റ് അടിയന്തര വൈദ്യസഹായവും എത്തിക്കാമെന്നാണ് ക്ഷേത്രം അധികൃതർ വാഗ്ദാനം നൽകിയിരിക്കുന്നത്. ആദ്യ ഘട്ട ഓക്സിജനും മറ്റ് വൈദ്യസഹായങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ദുബായ്: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമായതോടെ സഹായഹസ്തവുമായി യുഎഇയിലെ ഹൈന്ദവ ക്ഷേത്രം അധികൃതർ. അബുദാബിയിലെ ബാപ്സ് ശ്രീ സ്വാമി നാരായണ്‍ മന്തിർ സമിതിയാണ് ഇതിന് പിന്നിൽ ഇന്ത്യയിലേക്ക് ആവശ്യമായ ഓക്സിജനും മറ്റ് അടിയന്തര വൈദ്യസഹായവും എത്തിക്കാമെന്നാണ് ക്ഷേത്രം അധികൃതർ വാഗ്ദാനം നൽകിയിരിക്കുന്നത്. ആദ്യ ഘട്ട ഓക്സിജനും മറ്റ് വൈദ്യസഹായങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

   യുഎഇയിലെ ഹൈന്ദവ സമൂഹം ജബല്‍ അലി തുറമുഖത്ത് ഒത്തുചേര്‍ന്ന് നൂറ് കണക്കിന് ഓക്സിജന്‍ സിലിണ്ടറുകളും കംപ്രസ്ഡ് ഓക്സിജന്‍ കണ്ടെയ്നറുകളും ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. ദുബായിയുടെ വടക്കേ അറ്റത്തായാണ് ജബല്‍ അലി തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ ഓക്സിജൻ ഉൾപ്പടെയുള്ള കോവിഡ് പ്രതിരോധ സംവിധാനത്തിന് പ്രതിസന്ധി നേരിടുമ്പോഴാണ് യുഎഇയിലെ ഹൈന്ദവസമൂഹവും ക്ഷേത്രം അധികൃതരും കൈത്താങ്ങായി രംഗത്തെത്തിയിരിക്കുന്നത്.

   ഈ സംരഭത്തിന് പിന്തുണയുമായി എത്തിയത് ദുബായിലെ ഹീലിയം ഫാക്ടറിയാണ്. ഇന്ത്യക്കാർ ഉടമകളായ ഈ ഫാക്ടറിയിൽ ഹീലിയം ഉൽപാദനം നിർത്തിവെച്ച് ഓക്സിജൻ വൻതോതിൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ പരാമവധി സഹായിക്കുകയാണ് ഉദ്ദേശമെന്ന് കമ്പനിയുടെ ഉടമകൾ അറിയിച്ചിട്ടുണ്ട്. സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നതെന്ന് അബുദാബിയിലെ ബാപ്സ് ശ്രീ സ്വാമി നാരായണ്‍ മന്തിർ ഭരണസമിതി അറിയിച്ചു. ഇത്തരത്തിൽ ഇന്ത്യയിലേക്ക് അയയ്ക്കുന്ന ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും ഡൽഹിയിലുമായിരിക്കും എത്തിക്കുക.

   Also Read- Covid Vaccine | 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു; മുഖ്യമന്ത്രി

   ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണങ്ങളിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 3,48,421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

   കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

   ഇന്നലെ 3,55,338 പേർ ഡിസ്ചാർജ് ആയി. ഇതോടെ ആകെ ഡിസ്ചാർജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേർ വാക്സിൻ സ്വീകരിച്ചു.

   ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങൾ

   മഹാരാഷ്ട്ര- 40,956
   കർണാടക-39,510
   കേരളം- 37,290
   തമിഴ്നാട്-29,272
   ഉത്തർപ്രദേശ്-20,445

   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 3.48 ലക്ഷം കേസുകളിൽ 48.06 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നു മാത്രം 11.75 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. 793 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്. കർണാടകയിൽ ഇന്നലെ 480 പേർ കോവിഡ് ബാധിച്ച് മരിച്ചു.
   Published by:Anuraj GR
   First published: