• HOME
  • »
  • NEWS
  • »
  • gulf
  • »
  • യൂട്യൂബില്‍ വീഡിയോ കാണുന്നതിന് അമ്മ ശാസിച്ചു; ഷാര്‍ജയില്‍ വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ 15 ദിവസത്തിനുശേഷം കണ്ടെത്തി

യൂട്യൂബില്‍ വീഡിയോ കാണുന്നതിന് അമ്മ ശാസിച്ചു; ഷാര്‍ജയില്‍ വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ 15 ദിവസത്തിനുശേഷം കണ്ടെത്തി

ബീഹാര്‍ സ്വദേശിയായ അഫ്തബ് അലമിന്റെ മകനാണ് മൊഹമ്മദ് പര്‍വേസ്

sharjah student

sharjah student

  • Last Updated :
  • Share this:
    ഷാര്‍ജ: അമ്മ ശാസിച്ചതിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ 15 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. രാത്രിവൈകിയും യൂട്യൂബില്‍ വീഡിയോ കാണുന്നതിനെ അമ്മ ശാസിച്ചതിനായിരുന്നു ജൂലൈ നാലാം തീയതി മൊഹമ്മദ് പര്‍വേസ് എന്ന പതിനഞ്ചുകാരന്‍ വീടുവിട്ടിറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഷാര്‍ജ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അജ്മാനില്‍വെച്ച് വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

    അജ്മാനിലെ റസിഡന്‍ഷ്യല്‍ ഏരിയയിലൂടെ മൊഹമ്മദ് പര്‍വേസ് അലക്ഷ്യമായി നടക്കുകയായിരുന്നെന്ന് ഷാര്‍ജ പൊലീസ് വക്താവ് പറഞ്ഞു. കുട്ടിയെ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ അജ്മാന്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. കുട്ടിയുടെ ചിത്രം ഇവര്‍ കൈമാറിയതോടെയാണ് മൊഹമ്മദ് തന്നെയാണിതെന്ന് വ്യക്തമാകുന്നത്.

    Also Read: യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തി; ഭാര്യയുടെ സഹായത്തോടെ ദുബായ് പൊലീസ് യുവാവിനെ പിടികൂടി

    അജ്മാന്‍ പൊലീസ് ഷര്‍ജാ പൊലീസിനെ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതിനു പിന്നാലെ പള്ളികള്‍, ആശുപത്രികള്‍ മാളുകള്‍ തുടങ്ങി എല്ലായിടങ്ങിലും ചിത്രങ്ങള്‍ പതിച്ചിരുന്നു. ബീഹാര്‍ സ്വദേശിയായ അഫ്തബ് അലമിന്റെ മകനാണ് മൊഹമ്മദ് പര്‍വേസ്. 1998 മുതല്‍ ഇവരുടെ കുടുംബം യുഎഇയില്‍ ബിസിനസ്സ് ചെയ്യുകയാണ്.

    First published: