'പട്ടിണി കിടക്കേണ്ട, പണമില്ലാത്തവര്‍ക്ക് ഇവിടെ ഭക്ഷണം സൗജന്യമാണ്'; പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി ദുബായിലെ റസ്റ്റോറന്റ്

നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, ഇത് നിങ്ങള്‍ക്ക് സൗജന്യമാണ്. ഇത് അള്ളാഹുവിന്റെ സമ്മാനമാണ്

news18
Updated: August 1, 2019, 10:08 PM IST
'പട്ടിണി കിടക്കേണ്ട, പണമില്ലാത്തവര്‍ക്ക് ഇവിടെ ഭക്ഷണം സൗജന്യമാണ്'; പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി ദുബായിലെ റസ്റ്റോറന്റ്
Foul W Hummus
  • News18
  • Last Updated: August 1, 2019, 10:08 PM IST
  • Share this:
ദുബായ്: വിശപ്പിന്റെ പേരില്‍ ദുബായ് നഗരത്തിലാര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല. കയ്യില്‍ പണമില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുകയാണ് ദുബായിലെ ഫോള്‍ ഡബ്ല്യു ഹമ്‌സ് റസ്റ്റോറന്റ്. ദുബായിലും ഷാര്‍ജയിലുമായി നിരവധി ബ്രാഞ്ചുകളുള്ള റസ്‌റ്റോറന്റാണ് പണമില്ലാത്തവര്‍ക്ക് തികച്ചും സൗജന്യമായി ഭക്ഷണം നല്‍കുന്നത്.

'ആരും വിശന്നിരിക്കരുതെന്ന തീരുമാനത്തില്‍ നിന്നാണ് ഭക്ഷണം സൗജന്യമായി നല്‍കുകയെന്ന ആശയം ഉടലെടുക്കുന്നത്. പ്രത്യേകിച്ച് തൊഴിലാളികളും തൊഴിലന്വേഷകരും' ഫോള്‍ ഡബ്ല്യു ഹമ്‌സ് റസ്‌റ്റോറന്റുടമയായ ഫാദി അയ്യദ് പറയുന്നു. മുപ്പത്തൊമ്പതുകാരനായ ഇയാള്‍ ജോര്‍ദാന്‍ സ്വദേശിയാണ്.

Also Read: പൊലീസ് വേഷത്തിലെത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; ദുബായില്‍ 5 പേര്‍ക്ക് തടവ് ശിക്ഷ

'നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, ഇത് നിങ്ങള്‍ക്ക് സൗജന്യമാണ്. ഇത് അള്ളാഹുവിന്റെ സമ്മാനമാണ്' എന്ന വാചകമാണ് റസ്‌റ്റോറന്റിലെത്തുവരെ സ്വീകരിക്കുക. പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല ഇത്തരത്തില്‍ നോട്ടീസ് പതിച്ചിരിക്കുന്നതെന്നും എല്ലാവരെയും സ്വാഗതം ചെയ്യാനാണെന്നും പറയുന്ന ഉടമ വിശക്കുന്നവരൊക്കെ സ്ഥാപനത്തിനു മുന്നിലൂടെ പോകുന്നുണ്ടാകാമെന്നും അവര്‍ക്ക് വേണ്ടിയാണ് ആ പരസ്യ വാചകമെന്നും കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ റസ്‌റ്റോറന്റിനു മുന്നിലൂടെ പോകുന്നവരില്‍ പലര്‍ക്കും വിശക്കുന്നുണ്ടാകാം. പക്ഷേ അവരുടെ കയ്യില്‍ പണമുണ്ടാകണമെന്നില്ല. അവര്‍ക്ക് നമ്മുടെ ബോര്‍ഡ് കാണുമ്പോള്‍ വന്നുകഴിക്കാന്‍ കഴിയും. ആവശ്യമുള്ള ഭക്ഷണം തികച്ചും സൗജന്യമായാണ് നല്‍കുക.' അയ്യദ് പറയുന്നു.

ചായയും വെള്ളവും ഉള്‍പ്പെടെയുള്ള എല്ലാ വിഭവങ്ങളും തികച്ചും സൗജന്യമായാണ് റസ്റ്റോറന്റ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. രാവിലെ മുതല്‍ വൈകീട്ടുവരെയായി 30 മുതല്‍ 35 വരെയാളുകള്‍ റസ്റ്റോറന്റില്‍ നിന്ന് സൗജന്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

ആഴ്ചയില്‍ എല്ലാദിവസവും രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ ഏഴുവരെയാണ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. ഓസീസുകാരിയായ ഒരു വനിത സ്ഥിരം ഞങ്ങളുടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് പറഞ്ഞ ഉടമ അവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയാമെന്നും ഇതുവരെയും അവരില്‍ നിന്ന് ഒരു തരത്തിലുള്ള പണവും സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

First published: August 1, 2019, 10:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading