നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • സൗദിയിൽ താമസ സ്ഥലത്ത് മദ്യനി‍ർമ്മാണം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

    സൗദിയിൽ താമസ സ്ഥലത്ത് മദ്യനി‍ർമ്മാണം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

    മദ്യം വാങ്ങാൻ എത്തുന്നവർ, ഇവർക്കൊപ്പം മദ്യപിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്...

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      റിയാദ്: സൗദി അറേബ്യയിൽ താമസ സ്ഥലത്ത് മദ്യനി‍ർമ്മാണം നടത്തിയ മൂന്നു പ്രവാസികൾ അറസ്റ്റിലായി. ഒരു നേപ്പാൾ സ്വദേശിയും രണ്ട് ശ്രീലങ്കക്കാരുമാണ് തുറൈഫിൽ അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. കമ്പനി അനുവദിച്ച താമസ സ്ഥലത്താണ് ഇവർ മദ്യ നിർമ്മാണം നടത്തിയത്. ഇവിടെയെത്തി ചിലർ മദ്യം വാങ്ങുന്നതിനെ കുറിച്ച് തുറൈഫ് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്.

      ഇവർ മദ്യനിർമ്മാണവും വിൽപനയും നടത്തിയിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവിടെ മദ്യം വാങ്ങാൻ എത്തുന്നവർ, ഇവർക്കൊപ്പം മദ്യപിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. അയൽക്കാർക്ക് ശല്യമായി മാറിയതോടെയാണ് പൊലീസിൽ വിവരം നൽകിയത്. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

      അപകീർത്തികരമായ പോസ്റ്റിട്ടു എന്നാരോപിക്കപ്പെട്ട് സൗദി ജയിലിലായ ഹരീഷ് നാട്ടിൽ തിരിച്ചെത്തി

      സൗദി അറേബ്യയിൽ അപകീർത്തികരമായ  പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെട്ട് ജയിലിലായ കർണാടക സ്വദേശി ജയിൽമോചിതനായി നാട്ടിൽ തിരിച്ചെത്തി. മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കർണാടകയിലെ ബീജാദി സ്വദേശി ഹരീഷ് സഞ്ജീവന ബംഗേര(34) അറസ്റ്റിലായത്. എന്നാൽ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ രണ്ടുപേർ അറസ്റ്റിലായതോടെയാണ് ഹരീഷിന്‍റെ ജയിൽ മോചനം സാധ്യമായത്. രണ്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞ ഹരീഷിനെ കഴിഞ്ഞ ദിവസം മോചിപ്പിക്കുകയും നാട്ടിലേക്ക് കയറ്റി അയയ്ക്കുകയുമായിരുന്നു.

      Also Read- വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയെ പീഡിപ്പിച്ചു; ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; സ്ഥാപന ഉടമ പിടിയിൽ

      സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയും ദമാമിന് സമീപ നഗരവുമായ അൽ ഹസയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഹരീഷ് സഞ്ജീവ ബംഗേര. ഫേസ്ബുക്കിലൂടെയാണ് ഇയാൾ മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടെന്നായിരുന്നു ആരോപണം. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് ചിലർ വിളിച്ച് പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഡിലീറ്റ് ചെയ്യുകയും വിശദീകരണ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ പോസ്റ്റ് സൗദി പൊലീസിന്‍റെ ശ്രദ്ധയിൽ പെടുകയും ഹരീഷ് അറസ്റ്റിലാകുകയുമായിരുന്നു.

      അതിനിടെ മുൻവൈരാഗ്യമുള്ള രണ്ടുപേർ ഹരീഷിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സുമന സൌദിയിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഇതേ സംഭവത്തിൽ കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവം ഹരീഷിന് അനുകൂലമായ തെളിവായി മാറിയതോടെയാണ് ഇപ്പോൾ ജയിൽ മോചിതനാകാൻ കഴിഞ്ഞത്. ജയിൽമോചിതനായ ഹരീഷിന് ദമ്മാമിലെ മംഗളൂരു അസോസിയേഷൻ പ്രസിഡന്‍റ് ഷരീഫ് കർക്കേലയാണ് വിമാന ടിക്കറ്റ് സൌജന്യമായി നൽകിയത്.
      Published by:Anuraj GR
      First published:
      )}