യു.എ.ഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു; കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 68 ആയി

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഗള്‍ഫില്‍ ഏഴ് മലയാളികളാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: May 12, 2020, 1:20 PM IST
യു.എ.ഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു; കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 68 ആയി
Covid Test (representative image)
  • Share this:
ദുബായ്: കോവിഡ് ബാധിച്ച് യു.എ.ഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ (52) അബുദാബിയിലും തൃശൂര്‍ കുന്നംകുളം കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍ കുളങ്ങര അശോക് കുമാര്‍, തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുശീലന്‍ (60) ദുബായിലുമാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഗള്‍ഫില്‍ മരിച്ചത് ഏഴ് മലയാളികളാണ്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 68 ആയി.
TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]

കോവിഡ് ബാധിച്ച് രണ്ടു ദിവസം മുന്‍പാണ് ഷാജി ചെല്ലപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ലോക്ക് ഡൗണില്‍പെട്ട് അശോക് കുമാറിന്റെ യാത്ര മുടങ്ങിയത്. ദുബായില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ - വിജിത, മക്കള്‍ - ധനജയ്, മഹീന്ദ്രന്‍. അശോക് കുമാറിന്റെ സംസ്‌കാരം ദുബായില്‍ നടക്കും.

വന്ദേ ഭാരത് പദ്ധതിയിലെ കഴിഞ്ഞ ദിവസം മുടങ്ങിയ വിമാനം ഇന്ന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് വിമാനം. ദുബായ് -കണ്ണൂര്‍, ദമാം - കൊച്ചി വിമാനവും ഇന്ന് രാത്രിയോടെ നാട്ടിലെത്തും. മൂന്ന് വിമാനങ്ങളിലായി അഞ്ഞൂറിലധികം പ്രവാസിയാണ് ഇന്ന് കേരളത്തിലേക്ക് മടങ്ങുന്നത്.
First published: May 12, 2020, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading