Covid 19 | കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു; മരണം 153 ആയി
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 153 ആയി

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: May 31, 2020, 8:27 PM IST
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി മൂപ്പന് മമ്മൂട്ടി (69), തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68) എന്നിവരാണ് ഇന്ന് മരിച്ചത്.
You may also like:സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങും; സമയക്രമം ഇങ്ങനെ [news]Covid 19 | സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ്; 15 പേര് രോഗമുക്തി നേടി [news]ഓന്തിനെ പോലെ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം; ഗവേഷകർ കണ്ടെത്തിയ അപൂർവ മത്സ്യം [news]കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന് മമ്മൂട്ടി (69) കുവൈറ്റിലാണ് മരിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്(58) ഖത്തറിലും കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് ഒമാനിലും രോഗം ബാധിച്ച് മരിച്ചു. ശനിയാഴ്ച കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. പത്തനംതിട്ട തച്ചനാലിൽ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായിൽ മരിച്ചത്. ദുബായിൽ തന്നെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ബീന. മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.
വടകര ലോകനാർകാവിൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പത്മനാഭൻ (48) കുവൈത്തില്‍ മരിച്ചു. മിഷ്റഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈത്തിൽ സലൂൺ നടത്തിപ്പുകാരനായ അജയൻ ബാലുശേരിയിലാണ് താമസം.
ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 153 ആയി
You may also like:സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങും; സമയക്രമം ഇങ്ങനെ [news]Covid 19 | സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ്; 15 പേര് രോഗമുക്തി നേടി [news]ഓന്തിനെ പോലെ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം; ഗവേഷകർ കണ്ടെത്തിയ അപൂർവ മത്സ്യം [news]കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന് മമ്മൂട്ടി (69) കുവൈറ്റിലാണ് മരിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്(58) ഖത്തറിലും കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് ഒമാനിലും രോഗം ബാധിച്ച് മരിച്ചു.
വടകര ലോകനാർകാവിൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പത്മനാഭൻ (48) കുവൈത്തില്‍ മരിച്ചു. മിഷ്റഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈത്തിൽ സലൂൺ നടത്തിപ്പുകാരനായ അജയൻ ബാലുശേരിയിലാണ് താമസം.
ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 153 ആയി