റിയാദിൽ സ്റ്റേജ് പരിപാടിക്കിടെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ചു; യെമനി സ്വദേശി അറസ്റ്റിൽ
സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അക്രമി അവിടേക്ക് ഓടിക്കയറി മൂന്നുപേരെ കുത്തിയത്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 12, 2019, 3:45 PM IST
റിയാദ്: സ്റ്റേജ് പരിപാടി അവതരിപ്പിക്കുകയായിരുന്ന തീയേറ്റർ ഗ്രൂപ്പിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിലായി. റിയാദിലെ മലസ് ജില്ലയിലാണ് സംഭവം. യെമനി സ്വദേശിയാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് ലെഫ്റ്റന്റ് കേണൽ ഷകെർ സുലൈമാൻ അൽ തുവൈജ്രി പറഞ്ഞു.
റിയാദ് മലസിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസിസി പാർക്കിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അക്രമി അവിടേക്ക് ഓടിക്കയറി മൂന്നുപേരെ കുത്തിയത്. തിയറ്റർ ഗ്രൂപ്പ് അംഗങ്ങളായ രണ്ട് പുരുഷൻമാർക്കും ഒരു സ്ത്രീയ്ക്കുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
റിയാദ് മലസിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസിസി പാർക്കിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അക്രമി അവിടേക്ക് ഓടിക്കയറി മൂന്നുപേരെ കുത്തിയത്. തിയറ്റർ ഗ്രൂപ്പ് അംഗങ്ങളായ രണ്ട് പുരുഷൻമാർക്കും ഒരു സ്ത്രീയ്ക്കുമാണ് കുത്തേറ്റത്.