തൃശൂർ സ്വദേശി ദുബായിൽ മരിച്ചു; കോവിഡ് 19 ബാധിച്ചിരുന്നതായി വിവരം

Covid 19 | മറ്റു പല രോഗങ്ങൾക്കും ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരീദ്. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു

News18 Malayalam
Updated: April 1, 2020, 12:48 PM IST
തൃശൂർ സ്വദേശി ദുബായിൽ മരിച്ചു; കോവിഡ് 19 ബാധിച്ചിരുന്നതായി വിവരം
pareeth-death
  • Share this:
ദുബായ്: തൃശൂർ സ്വദേശി ദുബായിൽ മരിച്ചതായി വിവരം ലഭിച്ചു. മൂന്നുപീടിക തേപറമ്പിൽ പരീദാണ് (67) ആണ് മരിച്ചത്.

ഇദ്ദേഹത്തിന് കോവിഡ് 19 ബാധിച്ചിരുന്നതായാണ് നാട്ടിൽ ലഭിച്ച വിവരം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിഞ്ഞ ഒമ്പത് മാസമായി ദുബായിലായിരുന്നു പരീദ്. കബറടക്കം ദുബായിൽ നടക്കും.

മറ്റു പല രോഗങ്ങൾക്കും ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരീദ്. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അർബുദ രോഗത്തിനും ചികിത്സ തേടിയിരുന്നു. ഇയാളുടെ കുടുംബം ദുബായിൽ നിരീക്ഷണത്തിലാണ്.

ഒമ്പത് മാസം മുമ്പാണ് ഭാര്യയ്ക്കൊപ്പം ദുബായിലുള്ള മക്കളുടെ അടുത്തേക്ക് പരീദ് വന്നത്. ഭാര്യ- നഫീസ, മക്കൾ: ഫൈസൽ ഫരീദ്, അബ്ദുൽ ഫത്താഹ്, സൈഫുദ്ദീൻ സാജിദ്. മരുമക്കൾ: സന ഫൈസൽ ഫരീദ്, അഷ്ന അബ്ദുൽ ഫത്താഹ്, നെസിയ സൈഫുദ്ദീൻ.
You may also like:ഇന്ത്യയിലെ കൊറോണ വൈറസും നിസാമുദ്ദീനിലെ മതകൂട്ടായ്മയും; ഇതുവരെ സംഭവിച്ച കാര്യങ്ങൾ [NEWS]മതപരമായ ചടങ്ങിനിടെ കശ്മീരിൽ പത്തുവയസുകാരന് കോവിഡ് 19; രോഗലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നിഷേധിച്ചെന്ന് ആരോപണം [NEWS]ഇനിയും പിടിച്ചു നിൽക്കാനാവില്ല; കടുത്ത പ്രതിസന്ധിയിൽ പൃഥ്വിരാജും സംഘവും ജോർദാനിൽ [PHOTOS]
അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിൽ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43)ഉം ന്യൂയോർക്കിൽ കുഞ്ഞമ്മ സാമുവൽ(83) എന്ന സ്ത്രീയുമാണ് മരിച്ചത്.

കാലിന് ഒടിവ് സംഭവിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മയ്ക്ക് ആശുപത്രിയിൽനിന്ന് കോവിഡ് ബാധിച്ചതായാണ് സംശയം. പനി ബാധിച്ച് ചികിത്സയിലായിരുന്ന തോമസ് ഡേവിഡ് ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനായിരുന്നു.
First published: April 1, 2020, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading