യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

എം എ യൂസഫലിയുടെ ഇടപെടലാണ് ജാമ്യം ലഭിക്കാൻ സഹായിച്ചത്

news18
Updated: August 22, 2019, 3:41 PM IST
യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
തുഷാർ വെള്ളാപ്പള്ളി
  • News18
  • Last Updated: August 22, 2019, 3:41 PM IST
  • Share this:
ദുബായ്: വണ്ടിച്ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുക കോടതിയിൽ കെട്ടിവെച്ചത് കൊണ്ടാണ് ജാമ്യം ലഭിച്ചത്. തുഷാറിന്റെ മോചനത്തിനായി ലുലു ഗ്രൂപ്പ് ഉടമ എം. എ യൂസഫലി ഇടപെട്ടിരുന്നു. യൂസഫലിയുടെ അഭിഭാഷകനാണ് തുഷാറിനായി ഹാജരായത്. ഇന്ത്യൻ രൂപ ഒന്നരക്കോടി രൂപയാണ് ജാമ്യത്തുകയായി കെട്ടിവെച്ചത്.

ജാമ്യം ലഭിച്ചതിനെതുടർന്ന് തുഷാർ ജയിൽ മോചിതനായി. തുഷാറിന് ആവശ്യമായ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുഷാറിനെ കുടുക്കിയതാണെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും പിതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (19.5 കോടി ഇന്ത്യൻ രൂപ) വണ്ടിച്ചെക്ക് കേസിലാണ് തുഷാർ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അജ്‍മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

First published: August 22, 2019, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading