• HOME
 • »
 • NEWS
 • »
 • gulf
 • »
 • കുവൈറ്റിൽ വീട്ടിൽ 'ശാസ്ത്രീയമായി' കഞ്ചാവ് കൃഷി; രണ്ടുപേർ പിടിയിൽ

കുവൈറ്റിൽ വീട്ടിൽ 'ശാസ്ത്രീയമായി' കഞ്ചാവ് കൃഷി; രണ്ടുപേർ പിടിയിൽ

വീട്ടിൽ പ്രത്യേകമായി സജ്ജീകരിച്ച റൂമിലാണ് 27 കഞ്ചാവ് തൈകൾ വളർത്തിയിരുന്നത്.

പിടിയിലായ പ്രതികൾ

പിടിയിലായ പ്രതികൾ

 • Last Updated :
 • Share this:
  കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടിൽ കഞ്ചാവ് തൈകൾ വളർത്തിയതിന് രണ്ട് പേർ പിടിയിലായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ ഡിപ്പാർട്ടമെന്റാണ് വഫ്രയിലെ സ്വദേശിയുടെ വീട്ടിലെ കഞ്ചാവു കൃഷി പിടികൂടിയത്.

  വീട്ടിൽ പ്രത്യേകമായി സജ്ജീകരിച്ച റൂമിലാണ് 27 കഞ്ചാവ് തൈകൾ വളർത്തിയിരുന്നത്. ഇത്‌ കൂടാതെ പ്രതികളിൽ നിന്നും ഒരു കിലോഗ്രാം കഞ്ചാവ്, വിവിധതരം മയക്ക് മരുന്ന് ഗുളികകൾ എന്നിവയും കണ്ടെടുത്തു. തുടർനടപടികൾക്കായി ഇവരെ ഉന്നത വൃത്തങ്ങൾക്ക് കൈമാറി.

  കുവൈറ്റിൽ മറ്റൊരു സംഭവത്തിൽ ഒരു കിലോ ഹെറോയിൻ കൈവശം വച്ച ഏഷ്യൻ നിവാസിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ഉന്നത വൃത്തങ്ങൾക്ക് കൈമാറിയതായും, അധികൃതർ വ്യക്തമാക്കി

  കോഴിക്കോട് വീണ്ടു ലഹരി മരുന്ന് വേട്ട; എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

  എംഡിഎംഎയുമായി (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ ) നാല് യുവാക്കൾ പിടിയിൽ. മാങ്കാവ് പൊക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസബ എസ് ഐ ശിവപ്രസാദിന്റെ നേതൃത്ത്വത്തിലുള്ള സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

  പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20),വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂർ സ്വദശി ഫാഹിദ് (29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നീ നാല് യുവക്കളെ 7.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി. മാങ്കാവും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

  കോഴിക്കോട് സിറ്റിയിൽ നാല് മാസത്തിനിടയിൽ അഞ്ചോളം സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാൻസാഫിന്റെ സഹായത്താൽ പിടികൂടിയത്. വർഷങ്ങളായി ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മയക്ക്മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്.

  മയക്കു മരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി ഏറെ നേരം വൈകിയു പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇവർക്ക് മയക്ക്മരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ സർക്കിൾ ഇൻസ്പെക്ട്ടർ യു ഷാജഹാൻ പറഞ്ഞു.

  ഗോവ ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ്ഗ് കേരളത്തിലേക്ക് എത്തുന്നത് കേരളത്തിൽ നിന്ന് ഇവിടങ്ങളിലേക്ക് ഡിജെ പാർട്ടികൾക്ക് പോവുന്ന യുവാക്കൾ ഡ്രഗ്ഗ് മാഫിയയുമായി പരിചയത്തിലാവുകയും ആർഭാഢ ജീവിതത്തിനായി പെട്ടന്ന് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗമായി പലരും ഏജന്റ്മാരായി മാറുകയാണ് പതിവ്. ഇവിടങ്ങളിൽനിന്ന് ചെറിയ തുകക്ക് വലിയ അളവിൽ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ടു വരും. യുവാക്കളെയും വിദ്യാർത്ഥികളെയുമാണ് ഇവർ ലക്ഷ്യം വക്കുന്നത്.
  Published by:Rajesh V
  First published: