HOME » NEWS » Gulf »

മലയാളി നഴ്സ് ദമ്പതികളുടെ കൊച്ചുകുട്ടികൾ ഖത്തറിൽ മരിച്ചു; കീടനാശിനി സ്പ്രേ മരണകാരണമെന്ന് സംശയം

മാതാപിതാക്കൾക്കും ദേഹാസ്വാസ്ഥ്യം

News18 Malayalam | news18
Updated: October 19, 2019, 7:59 AM IST
മലയാളി നഴ്സ് ദമ്പതികളുടെ കൊച്ചുകുട്ടികൾ ഖത്തറിൽ മരിച്ചു; കീടനാശിനി സ്പ്രേ മരണകാരണമെന്ന് സംശയം
News18
  • News18
  • Last Updated: October 19, 2019, 7:59 AM IST
  • Share this:
ദോഹ: കോഴിക്കോട് സ്വദേശികളായ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടു കുട്ടികൾ ഖത്തറിൽ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും നില മെച്ചപ്പെട്ടു. കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കിവളവിൽ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂർ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാൻ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണു മരിച്ചത്.

ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റിൽ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. രാവിലെ കുട്ടികൾ ഛർദിച്ചതിനെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ നഴ്‌സും. ഇതിനിടയിൽ ദമ്പതികളും അവശനിലയിലായി. കുട്ടികളുടെ മൃതദേഹം ഖത്തർ ഹമദ് ആശുപത്രിയിൽ. ബന്ധുക്കൾ ഇന്നലെ ഖത്തറിലേക്കു തിരിച്ചു.

Also Read- അസാധാരണ ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; വീടിനുള്ളിൽ കൂറ്റൻ രാജവെമ്പാല

First published: October 19, 2019, 7:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories