ദുബായ്: പലചരക്ക് കടയിൽ വെച്ച് എട്ടു വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ അജ്മാനിൽ രണ്ടു പ്രവാസികൾക്ക് ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇരുപതും 31ഉം വയസുള്ള രണ്ടു പേർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയാൽ ഉടൻ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അറബ് വംശജനായ എട്ട് വയസുകാരനെയാണ് പ്രതികൾ ഒരു പലചരക്ക് കടയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. മേയ് 20ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പീഡന വിവരം കുട്ടി വീട്ടിൽ പറഞ്ഞതോടെയാണ് ഇത് പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാർട്ടമെന്റിന്റെ താഴത്തെ നിലയിലാണ് പലചരക്ക് കട പ്രവർത്തിച്ചിരുന്നത്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. കടയിലെ മാനേജരും സുഹൃത്തും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.
ബ്രഡ് വാങ്ങാനായി കടയിൽ എത്തിയപ്പോഴാണ് കുട്ടിയെ ബലമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അന്വേഷിച്ച് എത്തിയ സഹോദരനോട് കുട്ടി വിവരം പറഞ്ഞു. തുടർന്ന് പിതാവിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് രണ്ടു പ്രതികളെയും പിറ്റേ ദിവസം തന്നെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യയ്ക്കും മകൾക്കും പരിക്ക്ഒമാനില് ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര് ശിവദാസന്റെ മകന് ആര് എസ് കിരണ്‍(33) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒമാനിലെ നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് കിരൺ മരിച്ചത്.
കുടുംബസമേതം ഒമാനിൽ താമസിക്കുന്ന കിരൺ സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം ഇളയ മകള്‍ തന്മയ പരിക്കേൽക്കാതെ രക്ഷപെട്ടു. കുട്ടിയെ ഒമാനിൽ തന്നെയുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. കിരണിന്റെ മൃതദേഹം നിസ്വയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സൗദിയിൽ ഫുൾടാങ്ക് പെട്രോൾ അടിച്ച് പണം നൽകിയില്ല; ചോദ്യം ചെയ്ത മലയാളി യുവാവിന് വെടിയേറ്റുസൗദിയിൽ വെടിയേറ്റ മലയാളി യുവാവിന് രക്ഷകരായതും മലയാളികൾ. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) വെടിയേറ്റത്. സൗദിയിലെ വാദി ദവാസിറിൽ ഓഗസ്റ്റ് 12ന് പുലർച്ചെയായിരുന്നു സംഭവം. വാദി ദവാസിറിലെ പെട്രോൾ പമ്പിലെ താത്കാലിക ജീവനക്കാരനാണ് മുഹമ്മദ്.
പമ്പിൽ പെട്രോൾ അടിക്കാനെത്തിയ സൗദി സ്വദേശിയാണ് മുഹമ്മദിന് നേരെ വെടിവെച്ചത്. ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച ഇയാളുടെ അടുത്തേക്ക് മുഹമ്മദ് ചെന്നു. കാറിനടുത്തെത്തിയ മുഹമ്മദിനെ തള്ളിയിട്ട ശേഷം ഇയാൾ മുഹമ്മദിന്റെ കയ്യിലുണ്ടായിരുന്ന പണവും അപഹരിച്ചു.
കാർ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിർക്കുകയായിരുന്നു. തുടയ്ക്ക് വെടിയേറ്റ മുഹമ്മദ് സൗദിയിൽ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു.
വെടിയേറ്റ് കാൽ മണിക്കൂറോളം പെട്രോൾ പമ്പിൽ കിടന്ന മുഹമ്മദിനെ മലയാളികൾ തന്നെയാണ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. കുളപ്പാടം സ്വദേശി സിറാജുദ്ദീൻ സഖാഫിയും സുഹൃത്തുക്കളുമാണ് വെടിയേറ്റു കിടക്കുന്ന മുഹമ്മദിനെ കണ്ടത്.
Also Read-
ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ സമ്മാനം; മലയാളിയെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യമെത്തിശസ്ത്രക്രിയ ആവശ്യമായതിനാൽ സിറാജുദ്ദീൻ സഖാഫി മുൻകയ്യെടുത്താണ് മിലിട്ടറി ക്യാംപിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഇതിനിടയിൽ ഒരു തവണ മാത്രമാണ് നാട്ടിൽ വന്നുപോയത്.
സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെടുന്നതിനായി പൊതു പ്രവർത്തകനും ഐഎൻടിയുസി ജില്ലാ സെക്രട്ടറിയുമായ അയത്തിൽ നിസാമിന്റെ സഹായത്തോടെ ബന്ധുക്കൾ എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് നിവേദനം നൽകിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.