ദുബായ്: യുഎഇ തീരത്തിനടുത്ത് എണ്ണ ടാങ്കറിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പത്തോളം പേരെ കാണാതായി. യുഎഇയുടെ അഗ്നിശമനസേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
യുഎഇ തീരത്തുനിന്ന് 21.5 മൈൽ അകലെവെച്ചാണ് എണ്ണ ടാങ്കറിൽ തീപിടുത്തമുണ്ടായത്. അപകടം നടക്കുമ്പോൾ 12 ജീവനക്കാർ ഉൾപ്പടെ 55 പേർ ടാങ്കറിൽ ഉണ്ടായിരുന്നു. അപകടത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരും ടാങ്കറിലെ ജീവനക്കാരായിരുന്നു. തീപിടുത്തമുണ്ടായ ഭാഗത്ത് നിന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് മാരിടൈം അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.