• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തി: പഞ്ചാബ് സ്വദേശികളായ 2 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

പഞ്ചാബിലെ ഹോഷിയാര്‍പുര്‍ സ്വദേശി സത്വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.

news18
Updated: April 17, 2019, 4:03 PM IST
സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തി: പഞ്ചാബ് സ്വദേശികളായ 2 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി
പ്രതീകാത്മക ചിത്രം
news18
Updated: April 17, 2019, 4:03 PM IST
ന്യൂഡല്‍ഹി: മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഇന്ത്യക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് സ്വദേശികളെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധേയരാക്കി. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ സ്വദേശി സത്വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 28നാണ് ശിക്ഷ നടപ്പാക്കിയത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

തലവെട്ടലിന്റെ കാര്യം റിയാദിലെ ഇന്ത്യന്‍ എംബസിയെപ്പോലും അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിയമപ്രശ്‌നമുള്ളതിനാല്‍ ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ സാധ്യതയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഡിസംബര്‍ 9നാണ് ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ ഇവര്‍ കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലായ ഇരുവരെയും നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. വിചാരണയ്ക്കിടെ ഇരുവരും കുറ്റം സമ്മതിച്ചതായാണ് വിവരം.

സത്വിന്ദര്‍ കുമാറിനെയും ഹര്‍ജീത് സിംഗിനെയും പറ്റി വിവരം ലഭിക്കാതെ വന്നതോടെ സത്വിന്ദറുടെ ഭാര്യ സീമാ റാണി വിദേശകാര്യ മന്ത്രാലയം വഴി നല്‍കിയ അപേക്ഷയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയെന്ന മറുപട ിഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കൊലക്കേസില്‍ 2015 ഡിസംബര്‍ ഒമ്പതിന് ഇരുവരേയും അറസ്റ്റു ചെയ്‌തെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Also Read 900 ജ്യൂസ് പെട്ടികൾ മോഷ്ടിച്ചു; ദുബായിൽ രണ്ട് ഇന്ത്യക്കാർക്ക് തടവും നാടുകടത്തലും

ഹൈവേയില്‍ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സൗദിയിലെ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരെയും സന്ദര്‍ശിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തിയപ്പോഴാണ് ഇവരെ തലവെട്ടിയെന്ന വിവരം അറിയുന്നത്. ഫെബ്രുവരി 28ന് ബന്ധുക്കളെയും ഇന്ത്യന്‍ അധികൃതരെയും അറിയിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

First published: April 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...