• HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

ഉംറയ്ക്ക് പോയി മടങ്ങവെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ റിയാദ്-ജിദ്ദ ഹൈവേയിൽ റിയാദിൽനിന്ന് 300 കിലോമീറ്റർ അകലെ ഹുമയാത്തിന് സമീപമാണ് അപകടമുണ്ടായത്.

accident

accident

  • Share this:
    റിയാദ്: മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ(40), ഷമീമിന്‍റെ സുഹൃത്തും അയൽക്കാരനുമായ അമീനിന്‍റെ മകൻ അർഹാം(നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്‍റെ ഭാര്യ അഷ്മില, അമീനിന്‍റെ ഭാര്യ ഷാനിബ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഷമീമിന്‍റെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റു. ഉംറയ്ക്ക് പോയി മടങ്ങവെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ റിയാദ്-ജിദ്ദ ഹൈവേയിൽ റിയാദിൽനിന്ന് 300 കിലോമീറ്റർ അകലെ ഹുമയാത്തിന് സമീപമാണ് അപകടമുണ്ടായത്.

    അപകടത്തിൽ പരിക്കേറ്റ അഷ്മില, ഷാനിബ എന്നിവരെ അൽ ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി റിയാദിലേക്ക് മാറ്റാനുള്ള ശ്രമം മലയാളി സംഘടനകൾ ഇടപെട്ട് നടത്തുന്നുണ്ട്. സൗദിയിലുള്ള ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

    മരിച്ചവരുടെ മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽ ഖസ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികളെയും അൽ ഖസ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: