നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

  സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

  ദമ്മാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം

  Wasim_Muneeb

  Wasim_Muneeb

  • Share this:
   റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. രാജ്യ തലസ്ഥാനമായ റിയാദിനടുത്ത് അല്‍റെയ്‌ന്‍ എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം സ്വദേശികൾ മരിച്ചത്. ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്‍റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചതെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

   ദമ്മാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം.

   ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി.
   കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ് കല്ലുപറമ്ബന്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇടപെടൽ തുടങ്ങി കഴിഞ്ഞു. മുഹമ്മദ് വസീമിന്‍റെയും മുഹമ്മദ് മുനീബിന്‍റെയും ബന്ധുക്കളും സുഹൃത്തുക്കളും ഇതിനോടകം ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

   കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ വീട്ടില്‍ നിന്നു പോലീസ് സ്റ്റേഷനിലേക്ക് പോയ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിലെ അബ്ബാസിയയിലാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖിനെ(60) മരിച്ച നിലയിൽ കണ്ടെത്തിയത്.

   You May Also Like- ഇലക്ട്രിക് കാർ സമ്മാനം; പൊലീസ് വാഹനത്തിൽ റൈഡ്; രോഗബാധിതനായ 4 വയസുകാരന്‍റെ ആഗ്രഹം സാധിച്ച് അബുദാബി പൊലീസ്

   വാഹനത്തില്‍ സാധനങ്ങള്‍ കയറ്റി കച്ചവടം നടത്തുന്ന റസാഖിനെ കഴിഞ്ഞ ദിവസം പകൽ സമയത്ത് ഹസാവി പ്രദേശത്തുവെച്ച് ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. റസാഖിന്‍റെ കൈവശം ഉണ്ടായിരുന്ന 2000 ദിനാര്‍ പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. വിവരം സ്‌പോണ്‍സറെയും സഹ താമസക്കാരനെയും അറിയിച്ച ശേഷം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ റസാഖിനെകുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഒപ്പം താമസിച്ചിരുന്നവർ അന്വേഷിക്കാൻ തുടങ്ങിയത്.

   റസാഖിന്‍റെ മൊബൈലിലേക്ക് ഒപ്പം താമസിക്കുന്നവർ നിരന്തരം വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് കൂടെ താമസക്കുന്നവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റസാഖ് മരണപ്പെട്ടതായി വിവരം ലഭിച്ചത്. മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിനു പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ വിവരം പോലിസ് സ്‌പോണ്‍സറെ അറിയിച്ചത്.

   എന്നാല്‍ റസാഖിന്‍റെ വാഹനവും അതിലുണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ജിലീബ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഷീജയാണു റസാക്കിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്.
   Published by:Anuraj GR
   First published: