നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കോവിഡ് പോസിറ്റീവായ ഫലം വൈറൽ വീഡിയോ ആക്കി പ്രചരിപ്പിച്ചു; യുഎഇയിൽ രണ്ടുപേർ ജയിലിൽ

  കോവിഡ് പോസിറ്റീവായ ഫലം വൈറൽ വീഡിയോ ആക്കി പ്രചരിപ്പിച്ചു; യുഎഇയിൽ രണ്ടുപേർ ജയിലിൽ

  യുവാക്കൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് വിലയിരുത്തിയ അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഇരുവരെയും ജയിലിലടയ്ക്കാൻ ഉത്തരവിടുകയായിരുന്നു

  Viral Video

  Viral Video

  • Share this:
   ദുബായ്; കോവിഡ് പരിശോധന ഫലം പോസിറ്റീവായത് പൊതുസ്ഥലത്ത് പ്രചരിപ്പിച്ച വീഡിയോ വൈറലായതിന് പിന്നാലെ രണ്ടുപേരെ ജയിലിലടച്ചു. പിടിയിലായവരിൽ ഒരാൾ പൊതുസ്ഥലത്ത് ചുറ്റിനടന്ന് കോവിഡ് പോസിറ്റീവ് ഫലം കാണിച്ചു. മറ്റൊരാൾ മൊബൈൽ ക്യാമറ ഉപയോഗിച്ച് ഈ രംഗങ്ങൾ ചിത്രീകരിക്കുകയും പിന്നീട് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

   യുവാക്കൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് വിലയിരുത്തിയ അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഇരുവരെയും ജയിലിലടയ്ക്കാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തിയതിനും കോവിഡ് -19 സുരക്ഷാ നടപടികൾ ലംഘിച്ചതിനും അവർ വിചാരണ നേരിടണമെന്നും അബുദാബി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

   You May Also Like- സൗദി, കുവൈത്ത് യാത്രാവിലക്ക്; യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി

   വീഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷിച്ചതായും യുവാക്കളെ തിരിച്ചറിഞ്ഞ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനോട് നിർദേശിച്ചിരുന്നതായും പ്രോസിക്യൂഷൻ പറഞ്ഞു. നിയമപ്രകാരം, അവർക്ക് 10,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും കൂടാതെ തടവും ലഭിക്കും. അത്തരം അശ്രദ്ധമായ പെരുമാറ്റത്തെ സഹിഷ്ണുതയോടെ കൈകാര്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കാൻ അബുദാബി ഭരണകൂടം പൊതുജനങ്ങളോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. വൈറസ് ബാധിച്ച താമസക്കാർ അല്ലെങ്കിൽ കോവിഡ് പോസിറ്റീവ് കേസുമായി അടുത്ത ബന്ധം പുലർത്തുന്നവർ ക്വാറൻറൈൻ ചെയ്യുകയും ആവശ്യമായ എല്ലാ നടപടികളും പാലിക്കുകയും വേണമെന്നും അധികൃതർ നിർദേശിക്കുന്നു.

   You May Also Like- ഗൾഫ് രാജ്യങ്ങളിലെ കോവിഡ് കാല നിയന്ത്രണങ്ങൾ, യാത്രാ നിരോധനം; അറിയേണ്ടതെല്ലാം

   അതിനിടെ റാസ് അൽ ഖൈമയിലെ സ്കൂളുകൾ "പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ" 100 ശതമാനം ഓൺലൈൻ പഠനത്തിലേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണിത്.
   കോവിഡ് -19 ന്റെ വ്യാപനത്തിനെതിരായ മുൻകരുതൽ നടപടിയായി 100 ശതമാനം ഇ-ലേണിംഗിലേക്ക് മാറുന്ന നാലാമത്തെ എമിറേറ്റായി റാസ് അൽ ഖൈമ മാറിയിട്ടുണ്ട്.

   You May Also Like റൂം മേറ്റിന് വാട്സാപ് സന്ദേശം അയച്ചു; ദുബായിൽ ബ്രിട്ടീഷ് യുവതിക്ക് ജയിൽ ശിക്ഷയും 140,000 ഡോളർ പിഴയും

   വിദ്യാഭ്യാസ മന്ത്രാലയവും റാസ് അൽ ഖൈമയുടെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ സംഘവും ചേർന്നാണ് 100 ശതമാനം ഓൺലൈൻ പഠനം തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് നേരത്തെ, ഉം അൽ ക്വെയ്ൻ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 9 ന് അജ്മാൻ ഓൺലൈൻ പഠനത്തിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു, തുടർന്ന് ഫെബ്രുവരി 11 ന് ഷാർജയും ഈ തീരുമാനം എടുത്തിരുന്നു. മാസങ്ങളോളം ഇ-പഠനത്തിന് ശേഷം അബുദാബി സ്കൂളുകൾ ഞായറാഴ്ച വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.
   Published by:Anuraj GR
   First published:
   )}