അബുദാബി: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു രണ്ട് മലയാളികൾ കൂടി യുഎഇയിൽ മരിച്ചു. എറണാകുളം, തൃശൂർ സ്വദേശികളാണ് അബുദാബിയിലും ദുബായിലുമായി മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 52 ആയി. ഗൾഫ് നാടുകളിൽ ഇതുവരെ 20 മലയാളികളാണ് രോഗം ബാധിച്ച് മരിച്ചത്.
ആലുവ മാറമ്പിള്ളിയിൽ കോമ്പുപിള്ളി വീട്ടിൽ സെയ്തു മുഹമ്മദിന്റെ മകൻ ഷൗക്കത്ത് അലി (54) അബുദാബി ഖലീഫ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഞ്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്നോക്കിലായിരുന്നു ഷൗക്കത്ത് അലി ജോലി ചെയ്തിരുന്നത്. ഖബറടക്കം അബുദാബിയിൽ നടത്തി. ഭാര്യ റഹ്മത്ത്, മക്കൾ- ശബ്ന, നിഹാൽ, ആയിഷ, മരുമകൻ- ജിതിൻ ജലീൽ.
BEST PERFORMING STORIES:COVID 19| കേരളത്തിൽ നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേർക്ക്[NEWS]സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ [NEWS]ഈ പോലീസുകാരുടെ കാര്യം! അടിവസ്ത്രം ധരിക്കാൻ മറന്നത് എസ്ഐ 'കണ്ടുപിടിച്ചു'; യുവാവിന്റെ 'ഗ്യാസ്' പോയി [NEWS]തൃശ്ശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണു ക്ഷേത്രത്തിന് സമീപം മഠത്തില്‍ പറമ്പില്‍ ശിവദാസന്‍(41) ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരിച്ചത്. ദുബായിലെ അല്‍ഖൂസില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഈ മാസം 19ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ച് ദിവസം മുമ്പായിരുന്നു ചികിത്സ തേടിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നടപടികള‍്ക്ക് ശേഷം സംസ്കാരം നടത്തും. മടത്തില്‍ പറമ്പില് രാമകൃഷ്ണന്‍റെ മകനാണ് ശിവദാസന്‍. ഭാര്യ- സൂരജ, മക്കള്‍- അമേയ, അക്ഷര.
യുഎഇയിൽ പുതുതായി 541 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതർ 11,380 ആയി. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു ഏഴുപേർ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതോരെ രാജ്യത്ത് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 89 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.