നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Covid Death in Gulf | കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു; മരണം 275 ആയി

  Covid Death in Gulf | കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു; മരണം 275 ആയി

  24 മണിക്കൂറിനിടെ നാലു മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത്

  corona

  corona

  • Share this:
   റിയാദ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍കൂടി മരിച്ചു. 24 മണിക്കൂറിനിടെ നാലു മലയാളികളാണ് ഗൾഫിൽ മരിച്ചത്. മലപ്പുറം സ്വദേശി ഖത്തീഫിലും കോട്ടയം സ്വദേശി റിയാദിലുമാണ് മരിച്ചത്.

   മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങല്‍ അബ്ദുല്‍ അസീസ് (43) ആണ് ഖത്തീഫില്‍ മരിച്ചത്. പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച ഖതീഫ് അല്‍ സഹ്‌റ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പിതാവ്: അലവി. മാതാവ്: ബീയിക്കുട്ടി. ഭാര്യ: സുഹ്‌റ. മക്കള്‍: മുര്‍ഷിദ, മുഫീദ, മുഹമ്മദ് റയാന്‍. ഖതീഫ് കെ.എം.സി.സി ചെയര്‍മാന്‍ മുഹമ്മദലി സഹോദരനാണ്.
   You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]
   കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാല്‍ റാവുത്തര്‍ നിരപ്പേല്‍ (67) റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഇഖ്ബാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ആയിരുന്നു. മുപ്പത്തിയാറു വര്‍ഷമായി റിയാദില്‍ ജോലിചെയ്യുന്ന ഇഖ്ബാല്‍ റാവുത്തര്‍ സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐ.എസ്. ഒ സ്പെഷ്യലിസ്റ്റായിരുന്നു. ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കള്‍ ഫെബിന (ടെക്നോ പാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്).

   നേരത്തെ രണ്ട്​ മലയാളികൾ സൗദി അറേബ്യയിൽ മരിച്ചു. കാസർകോട്​ മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്​ദുല്ല (55) റിയാദിന്​ സമീപം  അല്‍ഖര്‍ജിലും കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) റിയാദിലുമാണ്​ മരിച്ചത്​.

   അബ്ബാസ്​ അബ്​ദുല്ല അൽഖർജിലെ ജ്യൂസ്  കടയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം അൽഖർജ് കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിലാണ്​. പിതാവ്: അബ്​ദുല്ല ഹാജി, മാതാവ്: ആയിഷ. ഭാര്യ: ദൈനാബി. മക്കൾ:  ശബീബ, ഷഹല, ഷാബു.

   ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ റിയാദിലെ അല്‍ഹമ്മാദി ആശുപത്രിയിലാണ്​ മരിച്ചത്​. ഭാര്യ: സാജിദ. മക്കള്‍: ഫാത്വിമ, സഫ്‌ന. കോവിഡ് ബാധിച്ച് 10 ദിവസമായി  അല്‍ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 275 ആയി.
   Published by:Aneesh Anirudhan
   First published:
   )}