• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

DUBAI ACCIDENT: മരിച്ചവരിൽ തലശ്ശേരി സ്വദേശികളും; ആറ് മലയാളികളെയും തിരിച്ചറിഞ്ഞു

മരണപ്പെട്ട ദീപകിന്‍റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ്‌ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌.

news18
Updated: June 7, 2019, 10:51 AM IST
DUBAI ACCIDENT: മരിച്ചവരിൽ തലശ്ശേരി സ്വദേശികളും; ആറ് മലയാളികളെയും തിരിച്ചറിഞ്ഞു
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: June 7, 2019, 10:51 AM IST IST
  • Share this:
ദുബായ്: ദുബായിൽ ബസ് അപകടത്തിൽ മരിച്ച ആറ് മലയാളികളെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക്‌ കുമാർ, ജമാലുദ്ധീൻ, വാസുദേവൻ, തിലകൻ, തലശേരി സ്വദേശികളായ ഉമ്മർ, മകൻ നബീൽ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബസ് അപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു.

അഞ്ചു പേർക്ക് ഗുരുതര പരിക്കുണ്ട്. മരണപ്പെട്ട ദീപകിന്‍റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ്‌ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌. അതേസമയം, അപകടത്തിൽ പത്ത് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം ദുബായ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

DUBAI ACCIDENT: മൃതദേഹങ്ങൾ വിട്ടുകിട്ടാൻ വൈകും; നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്‍റെ അനുമതി വേണം

മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്‍റെ അനുമതികൂടി വേണം. പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് ശനിയാഴ്ച മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ.

എന്നാൽ, എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിൽ നിന്നും പൊലീസ് മോർച്ചറിയിലേക്ക് മാറ്റി.

First published: June 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...