• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അശ്ലീല വീഡിയോകൾ കാണിച്ച് 13കാരനെ പലതവണ പീഡിപ്പിച്ചു; ദുബായിൽ രണ്ട് പേർക്ക് ജയിൽ ശിക്ഷ

രണ്ട് പാകിസ്ഥാൻ തൊഴിലാളികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്

Rajesh V | news18
Updated: March 29, 2019, 1:48 PM IST
അശ്ലീല വീഡിയോകൾ കാണിച്ച് 13കാരനെ പലതവണ പീഡിപ്പിച്ചു; ദുബായിൽ രണ്ട് പേർക്ക് ജയിൽ ശിക്ഷ
രണ്ട് പാകിസ്ഥാൻ തൊഴിലാളികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്
  • News18
  • Last Updated: March 29, 2019, 1:48 PM IST IST
  • Share this:
ദുബായ്: വാട്സാപ്പിൽ അശ്ലീല വീഡിയോകൾ അയച്ചുകൊടുത്ത് 13 കാരനെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച രണ്ട് തൊഴിലാളികൾക്ക് ദുബായ് കോടതി ഒരു വർഷം ജയിൽ ശിക്ഷ വിധിച്ചു. ഇരയും പീഡകരും പാകിസ്ഥാൻ സ്വദേശികളാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യ സംഭവം. പിതാവിന്റെ അനുമതിവാങ്ങി അൽ ഹാമ്രിയയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ കുട്ടിയെ 34 കാരനായ പാകിസ്ഥാൻ തൊഴിലാളി ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന വ്യാജേന കാറിൽ കയറ്റി. ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയശേഷം പിറകിലെ സീറ്റിൽ വച്ച് കുട്ടിയെ പീ‍ഡിപ്പിക്കുകയായിരുന്നു.

കുട്ടി ഒരു മാസത്തിനിടെ മൂന്നു തവണ പീഡനത്തിന് ഇരയായി.പള്ളിയിലേക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. കുട്ടി വിവരം സഹോദരനോട് പറയുകയും സഹോദരൻ പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണത്തിനിടെ 35 കാരനായ മറ്റൊരു പാകിസ്ഥാനി തൊഴിലാളിയും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. പീഡിപ്പിച്ചശേഷം ഇയാൾ കുട്ടിക്ക് പണവും നൽകിയിരുന്നു. പീ‍ഡിപ്പിച്ചശേഷം 500ഉം 600 ഉം ദിര്‍ഹം നൽകിയിരുന്നതായി കുട്ടി കോടതിയിൽ വെളിപ്പെടുത്തി. വാട്സാപ്പിൽ അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും തരംകിട്ടുമ്പോൾ പീ‍ഡനത്തിന് വിധേയനാക്കുകയുമായിരുന്നു.

Loading...

First published: March 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...