ദുബായിൽ രണ്ടുവയസുകാരി നീന്തൽക്കുളത്തിൽ വീണ് മരിച്ചു

ദുബായിലുള്ള അൽഖൂസ് കബര്‍സ്ഥാനിൽ കുഞ്ഞിന്റെ ഖബറടക്ക ചടങ്ങുകൾ നടക്കും

news18
Updated: August 25, 2019, 11:24 AM IST
ദുബായിൽ രണ്ടുവയസുകാരി നീന്തൽക്കുളത്തിൽ വീണ്  മരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 25, 2019, 11:24 AM IST
  • Share this:
ദുബായ്: കണ്ണൂർ സ്വദേശി ഷുജൈന്‍ മജീദ്-നജ അഷ്‌റഫ് ദമ്പതികളുടെ മകള്‍ നൈസയാണ് ദുബായിലെ വില്ലയിലെ നീന്തൽ കുളത്തിൽ വീണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി കുട്ടിയുടെ നാലുവയസുകാരിയായ സഹോദരിയാണ് നൈസയെ നീന്തൽ കുളത്തിൽ കണ്ടെത്തുന്നത്. വീട്ടുകാരറിയാതെ പുറത്തിറങ്ങിയ കുഞ്ഞ്, അബദ്ധത്തിൽ വില്ലയിലെ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് സൂചന.

കുട്ടി നൽകിയ വിവരമനുസരിച്ച് ഓടിയെത്തിയ പിതാവ് കുഞ്ഞിനെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ദുബായിലെ ലത്തീഫ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Also Read-മോഷ്ടിച്ച മൊബൈൽ ഫോണിന്‍റെ ലോക്ക് അഴിക്കാനെത്തി; ഫുജൈറ മാൾ ജീവനക്കാരൻ കുടുങ്ങി

ദുബായിലെ മിർഡിഫിലെ വില്ലയിലാണ് മരിച്ച കുഞ്ഞിന്റെ കുടുംബം താമസിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹം വിട്ടു കിട്ടുന്നതിനടക്കമുള്ള നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാൻ പൊതുപ്രവർത്തകനായ നസീർ വാടാനപ്പള്ളി ആശുപത്രിയിൽ ഇവർക്കൊപ്പമുണ്ട്. കുട്ടിയുടെ മരണം സംബന്ധിച്ചതടക്കമുള്ള കൂടുതൽ വിവരങ്ങൾ ഇദ്ദേഹം തന്നെയാണ് മാധ്യമങ്ങളുമായി പങ്കുവച്ചതും. സംഭവത്തിൽ ദുബായ് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദുബായിലുള്ള അൽഖൂസ് കബര്‍സ്ഥാനിൽ കുഞ്ഞിന്റെ ഖബറടക്ക ചടങ്ങുകൾ ഇന്ന് തന്നെ നടക്കുമെന്നാണ് സൂചന.

 

First published: August 25, 2019, 7:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading