• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവതിയെ പീഡിപ്പിച്ചു; ദുബായില്‍ ടൈപ്പിസ്റ്റ് പിടിയില്‍

ഐസ്‌ലന്‍ഡ് സ്വദേശിയായ 23 കാരിയ്ക്കാണ് ദുബായില്‍ മോശം അനുഭവം നേരിടേണ്ടി വന്നത്

news18
Updated: March 20, 2019, 9:44 PM IST
യുവതിയെ പീഡിപ്പിച്ചു; ദുബായില്‍ ടൈപ്പിസ്റ്റ് പിടിയില്‍
dubai court
  • News18
  • Last Updated: March 20, 2019, 9:44 PM IST IST
  • Share this:
ദുബായ്: ടൈപ്പിങ് സെന്ററില്‍ ക്യൂ നില്‍ക്കുകയായിരുന്ന യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത ടൈപ്പിസ്റ്റ് പിടിയില്‍. കേസ് ദുബായ് കോടതിയുടെ പരിഗണനയിലാണ്. 2018 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഐസ്‌ലന്‍ഡ് സ്വദേശിയായ 23 കാരിയ്ക്കാണ് ദുബായില്‍ മോശം അനുഭവം നേരിടേണ്ടി വന്നത്.

അല്‍ സത്‌വ ഏരിയയിലെ ടൈപ്പിങ് സെന്റര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ടൈപ്പിസ്റ്റ് യുവതിയോട് മോശമായി പെരുമാറുന്നത്. തന്നെ കടന്നുപിടിച്ച ഇയാള്‍ അതിനു പിന്നാലെ ചിരിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. 'എന്റെ ബയോഡാറ്റയില്‍ ചില തെറ്റുകള്‍ കണ്ടതിനെത്തുടര്‍ന്ന് അത് തിരുത്തുവാനായിരുന്നു ടൈപ്പിങ് സെന്ററിലേക്ക് പോയത്. അയാള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അത് കാര്യമാക്കിയില്ലെങ്കിലും അയാള്‍ എന്റെ അടുത്തെത്തി കടന്നുപിടിക്കുകയും പൊട്ടിച്ചിരിക്കുകയുമായിരുന്നു' യുവതി പറയുന്നു.

Also Read: ന്യൂസിലാൻഡിൽ നടന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യം: UAE പ്രസിഡന്റ്

പിന്നീട് അയാള്‍ സോറി പറയുകയും തിരിച്ച് ഡെസ്‌കിലേക്ക് തന്നെ പോവുകയും ചെയ്‌തെന്നും യുവതി പറഞ്ഞു. അന്ന് രാത്രി വിവാഹിതയാണോ എന്ന് ചോദിച്ച് വാട്‌സ്ആപ്പില്‍ ഒരു മെസ്സേജ് വന്നിരുന്നെന്നും അതും ഇയാള്‍ തന്നെയായിരുന്നെന്നും യുവതി പരാതിപ്പെട്ടു.

മെസ്സേജയക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അത് തുടരുകയായിരുന്നെന്നും പിന്നീട് ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നെന്നും അവര്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് 25 കാരനായ ഈജിപ്ഷ്യന്‍ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരക്കുന്നത്. കേസ് ഏപ്രില്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

First published: March 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...