• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ദുബായിലെ പാർക്കിൽ‌ യുവതി ബലാത്സംഗത്തിനിരയായി


Updated: January 14, 2019, 1:38 PM IST
ദുബായിലെ പാർക്കിൽ‌ യുവതി ബലാത്സംഗത്തിനിരയായി

Updated: January 14, 2019, 1:38 PM IST
ദുബായ്: ദുബായിലെ പാർക്കിൽ 21കാരിയായ പാകിസ്താൻ‌കാരി ബലാത്സംഗത്തിനിരയായി. ദുബായിലെ അൽ മംസാർ പാർക്കിലാണ് സംഭവം. പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുബായ് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരൻ എന്ന വ്യാജേനയായിരുന്നു ഇയാൾ പാർക്കിലെത്തിയതും യുവതിയെ ബലാത്സംഗത്തിനിരയാക്കിയതും.

  • പെരിങ്ങോത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മരണം
  • Loading...

സംഭവം ഇങ്ങനെ. യുവതി സുഹൃത്തിനൊപ്പം പാർക്കിലിരിക്കെ പ്രതി യുവതിയെ സമീപിച്ച് തിരിച്ചറിയൽ കാർഡ് ചോദിക്കുകയും 500 ദിർഹം പിഴയായി ആവശ്യപ്പെടുകയുമായിരുന്നു. തിരിച്ചറിയൽ കാർഡെടുക്കാനായി സുഹൃത്ത് പാർക്കിംഗ് ഏരിയയിലേക്ക് പോയ സമയം യുവതിയെ വലിച്ചിഴച്ച് സമീപത്തെ മരക്കൂട്ടത്തിനിടയിലേക്ക് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൃത്യത്തിന് ശേഷം യുവതിയുടെ മൊബൈൽ ഫോണുമായി ഇയാൾ‌ കടന്നുകളഞ്ഞു. വിവരം അറിഞ്ഞ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്.


പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റാരോപിതൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് ദുബായ് പൊലീസ് കണ്ടെത്തി. പിന്നീട് ഷാർജ അൽ ഗാഫിയയിലെ ഫ്ളാറ്റിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച DNA സാംപിളുകളും പ്രതിയുടെ DNA സാംപിളുകളും ഒന്നുതന്നെയെന്ന് ഫോറൻസിക് പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

First published: January 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍