നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • യുഎഇയിൽ പ്രവാസികൾക്ക് ഇനി കമ്പനി തുടങ്ങാൻ സ്പോൺസർ വേണ്ട; നിർണായക ഭേദഗതി അടുത്തമാസം മുതൽ

  യുഎഇയിൽ പ്രവാസികൾക്ക് ഇനി കമ്പനി തുടങ്ങാൻ സ്പോൺസർ വേണ്ട; നിർണായക ഭേദഗതി അടുത്തമാസം മുതൽ

  വിദേശികൾക്ക് കമ്പനി തുടങ്ങണമെങ്കിൽ സ്വദേശികൾ സ്പോൺസർമാരായിരിക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്.

  uae

  uae

  • Share this:
   അബുദാബി: യുഎഇ കമ്പനികളിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിക്കാൻ തീരുമാനം. വിദേശികൾക്ക് കമ്പനി തുടങ്ങണമെങ്കിൽ സ്വദേശികൾ സ്പോൺസർമാരായിരിക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്. പ്രവാസിമലയാളികൾക്കടക്കം ഒട്ടേറെപേർക്ക് ഗുണകരമായ പ്രഖ്യാപനം ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ വരും. യുഎഇ കമ്പനി നിയമത്തിൽ ഭേദഗതികൾ വരുത്തി പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

   നിലവിലെ നിയമപ്രകാരം യുഎഇയിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ തുടങ്ങുമ്പോൾ വിദേശികളുടെ ഉടമസ്ഥാവകാശം 49 ശതമാനമായി നിജപ്പെടുത്തിയിരുന്നു. യുഎഇ പൗരനോ, പൂർണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആയിരുന്നു ബാക്കി 51 ശതമാനം ഉടമസ്ഥാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്പോൺസർഷിപ്പിൽ മാത്രമായിരുന്നു വിദേശിക്ക് കമ്പനി തുടങ്ങാൻ അനുവാദമുണ്ടായിരുന്നത്. ഡിസംബർ ഒന്നിന് നിലവിൽ വരുന്ന ഭേദഗതി പ്രകാരം 100 ശതമാനം നിക്ഷേപവും വിദേശി പൗരന്മാർക്ക് നടത്താനാകും. ഫ്രീ സോണിൽ നേരത്തെ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകിയിരുന്നു.

   ALSO READ: Gold Smuggling Case | ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും[NEWS] നടിയെ ആക്രമിച്ച കേസ്: കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
   [NEWS]
   പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് യുവതി; പക്ഷേ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു[NEWS]

   അതേസമയം, എണ്ണഖനനം, ഊർജോൽപാദനം, പൊതുഗതാഗതം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ വിദേശനിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരും. ഈ മേഖലകളിൽ നിയമഭേദഗതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച നയങ്ങൾ പരിഷ്കരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

   നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മാറ്റം വരുന്നതോടെ രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തിൽ മാറ്റംവരുമെന്നും ഇത് രാജ്യത്തിന്റെ മത്സരശേഷിയെ ഉത്തേജിപ്പിക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പറഞ്ഞു.
   Published by:Rajesh V
   First published:
   )}