നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'അച്ഛനായാൽ അവധി'; പിതൃത്വ അവധി അനുവദിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ

  'അച്ഛനായാൽ അവധി'; പിതൃത്വ അവധി അനുവദിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ

  ജനനത്തീയതി മുതൽ ആറുമാസം വരെ പ്രായമുള്ള കാലയളവിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവരുടെ നവജാത ശിശുക്കളെ പരിപാലിക്കാൻ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിൽ പിതൃത്വ അവധി അനുവദിച്ച് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. അച്ഛനാകുന്ന പുരുഷൻമാർക്ക് അവധി അനുവദിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. ഇതുസംബന്ധിച്ച ഉത്തരവ് ഞായറാഴ്ച പ്രസിഡന്‍റ് പുറത്തിറക്കി. തൊഴിൽ മേഖലയിലെ ഫെഡറൽ നിയമത്തിലെ പുതിയ ഭേദഗതികൾക്ക് പ്രസിഡന്‍റ് അംഗീകാരം നൽകിയതോടെയാണിത്.

   ലിംഗ സന്തുലിതാവസ്ഥയെയും തുല്യ അവസരങ്ങളെയും പിന്തുണയ്ക്കുന്നതിനോടൊപ്പം കുടുംബ ഐക്യവും സ്ഥിരതയും സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിതൃത്വ അവധിയിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

   ഉത്തരവ് അനുസരിച്ച്, ജനനത്തീയതി മുതൽ ആറുമാസം വരെ പ്രായമുള്ള കാലയളവിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവരുടെ നവജാത ശിശുക്കളെ പരിപാലിക്കാൻ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. പുതിയ നിയമം യുഎഇയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനും ലിംഗ സന്തുലിതാവസ്ഥയിൽ അതിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും കുടുംബ സമന്വയവും സ്ഥിരതയും കൈവരിക്കുന്നതിനും ലക്ഷ്യമിടുന്നതാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

   സ്വകാര്യ തൊഴിൽ മേഖലകളിലേക്ക് കൂടുതൽ ചെറുപ്പക്കാരെ കടന്നുവരാൻ പ്രേരിപ്പിക്കുന്ന ഒട്ടേറെ നിർദേശങ്ങൾ ഭേദഗതിയിലുണ്ട്. അതിൽ ഏറ്റവും പുതിയതാണ് പിതൃത്വ അവധി അനുവദിച്ചിരിക്കുന്നത്. അത് “അച്ഛനോ അമ്മയോ” ആകട്ടെ കുട്ടി ജനിക്കുമ്പോൾ അവർക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്നത് പ്രധാനമാണെന്നും യുഎഇ വ്യക്തമാക്കുന്നു.
   You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
   ലോകത്തിന് ഒരു മത്സരാധിഷ്ഠിത മാതൃക സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ സ്വകാര്യമേഖലയിലെ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ലിംഗ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നും അവർ വ്യക്തമാക്കുന്നു.
   Published by:Anuraj GR
   First published:
   )}