• HOME
  • »
  • NEWS
  • »
  • gulf
  • »
  • യുഎഇയിലെ പൊതുമാപ്പ്​ കാലാവധി ഇന്ന് അവസാനിക്കും

യുഎഇയിലെ പൊതുമാപ്പ്​ കാലാവധി ഇന്ന് അവസാനിക്കും

  • Last Updated :
  • Share this:
    ദുബായ്: രാ​ജ്യ​ത്ത് അനധികൃതമായി ത​ങ്ങു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ വേണ്ടി യു.​എ.​ഇ പ്രഖ്യാപിച്ച പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം ഇന്ന് അവസാനിക്കും. ആറുവർഷത്തിനു ശേഷമാണ് യു.എ.ഇ യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തേക്ക്​ പ്രഖ്യാപിച്ച മാപ്പ് പിന്നീട് ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ആ കാലാവധിയാണ്​ ഇന്ന് തീരുന്നത്​. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നായിരുന്നു പൊതുമാപ്പ് ആനുകൂല്യം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നത്.

    ഇതുവരെയുള്ള സമയം കൊണ്ട് യുഎഇയുടെ പല ഭാഗങ്ങളിൽ‌ നാളുകളായി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആയിരക്കണക്കിന് ആളുക​ളാ​ണ് ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ശ​രി​യാ​യ താ​മ​സ കു​ടി​യേ​റ്റ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ വ​ന്‍പി​ഴ ഒ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ല്‍ നിന്നവർക്കാണ് പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം സഹായകരമായത്. ശൈ​ഖ് സാ​യി​ദ് വ​ര്‍ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘പ​ദ​വി ശ​രി​യാ​ക്കി, സ്വ​യം സു​ര​ക്ഷി​ത​രാ​വു​ക’എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍ത്തിയാണ് ഭരണകൂടം പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്.

    യതീഷ് ചന്ദ്രയെ അപമാനിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ

    എന്നാൽ നേരിടേണ്ട ശിക്ഷ വിധിയിൽ നിന്ന് രക്ഷപെടാൻ വലിയ അവസരം ലഭിച്ചിട്ടും പ​ദ്ധ​തി​യോ​ട് മു​ഖം തി​രി​ഞ്ഞ് നി​ല്‍ക്കു​ന്ന​വരുമുണ്ടായിരുന്നു. ഇവ​ര്‍ക്ക് ഇന്ന് പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാണ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. നാളെ മുതൽ പരിശോധനകൾ കർശനമാക്കുമെന്നാണ് സൂചന. മലയാളികൾ ഉൾപ്പടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നിരവധിപേരാണ് ഇ​തു​വ​രെ പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

    ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ മന്ത്രിസഭ പൊതുമാപ്പ് ഏർപ്പെടുത്തിയിരുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇതിനകം തന്നെ നിരവധി ആളുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചിലർ വിസ ശരിയാക്കി യു.എ.ഇയിൽ തുടരുകയും ചെയ്യുന്നുണ്ട്. ഇവരിൽ ഭൂ​രി​ഭാ​ഗ​വും ബം​ഗ്ളാ​ദേ​ശ്, എ​ത്യോ​പ്പ്യ, നൈ​ജീ​രി​യ, ഘാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.
    First published: