അബുദാബി: യുഎഇയിൽ പുതുതായി 525 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9281 ആയി. പുതിയതായി എട്ടുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. 123 പേർക്ക് കൂടി രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദേശീയ അണുനശീകരണ യജ്ഞം വിജയകരമായതോടെ ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന വ്യാപകമാക്കിയെന്നും സ്ക്രീനിംഗ് നടപടികൾ ശക്തമാക്കിയെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, കോവിഡ് രോഗികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്മാ ചികിത്സാ രീതിയും ആരംഭിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് റസിഡൻസി വിസകൾ, പ്രവേശനാനുമതികൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, റാസ് അൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ തൊഴിലാളികളുടെ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.