അബുദാബി: യുഎഇയിൽ പുതുതായി 541 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 11,380 ആയി. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു ഏഴുപേർ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതോരെ രാജ്യത്ത് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 89 ആയി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഇവരിൽ പലരും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്നും ഇതാണ് രോഗബാധ ജീവനെടുക്കുന്നതിലേക്ക് നയിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 91 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 2181 ആയി.
ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 25,000പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. സമൂഹ അകലം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.