• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഒന്നിലധികം തവണ രാജ്യം സന്ദർശിക്കാൻ കഴിയുന്ന ടൂറിസ്റ്റ് വിസയ്ക്ക് UAE സർക്കാരിന്‍റെ അംഗീകാരം

ഒന്നിലധികം തവണ രാജ്യം സന്ദർശിക്കാൻ കഴിയുന്ന ടൂറിസ്റ്റ് വിസയ്ക്ക് UAE സർക്കാരിന്‍റെ അംഗീകാരം

റിമോട്ട് വർക്ക് വിസയും ഷെയ്ക്ക്മുഹമ്മദ് പ്രഖ്യാപിച്ചു. ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓൺലൈൻ ആയി ചെയ്യുന്നവർക്ക് നൽകുന്നതാണ് ഈ റിമോട്ട് വർക്ക് വിസ.

uae

uae

  • Share this:
    എല്ലാ രാജ്യങ്ങൾക്കും ഒന്നിലധികം തവണ പോകാവുന്ന മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ നൽകാൻ യു എ ഇ മന്ത്രാലയം തീരുമാനിച്ചു. ഗ്ലോബൽ എക്കണോമിക്കാപിറ്റൽ എന്ന നിലയിലുള്ള യു എ ഇ-യുടെ നില ശക്തിപ്പെടുത്താനാണ് ഈ പുതിയ നീക്കം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് യു എ ഇ-യുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായിയുടെ ഭരണാധികാരിയുമായ ഷെയ്ക്ക്മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. ഷെയ്ക്ക്മുഹമ്മദ് അധ്യക്ഷനായി നടന്ന ക്യാബിനറ്റ് യോഗത്തിലാണ് നിർണായകമായ ഈ തീരുമാനം എടുത്തത്.

    അതിനോടൊപ്പം റിമോട്ട് വർക്ക് വിസയും ഷെയ്ക്ക്മുഹമ്മദ് പ്രഖ്യാപിച്ചു. ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓൺലൈൻ ആയി ചെയ്യുന്നവർക്ക് നൽകുന്നതാണ് ഈ റിമോട്ട് വർക്ക് വിസ. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെയും കൂടുതൽ നിക്ഷേപകരെയും സംരംഭകരേയും വ്യക്തികളെയും കുടുംബങ്ങളെയും അതിനായി പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായി അടുത്തിടെ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ തുടർച്ചയായാണ് യു എ ഇ വിസ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യു എ ഇ ആദ്യമായി മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ചത്. യു എ ഇ-യെ ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ വിസ പ്രഖ്യാപിക്കുന്നതെന്ന് അന്ന് ഷെയ്ക്ക്മുഹമ്മദ് പറഞ്ഞിരുന്നു.

    റിമോട്ട് വർക്ക് വിസയുമായിബന്ധപ്പെട്ട് അതിന്റെ ആദ്യ ഘട്ട നടപടി കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് റിമോട്ട് വർക്കിങ് വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടികളുടെ പ്രഖ്യാപനമാണ് നടന്നത്. ഈ വിസ എടുക്കുന്നതിന് 1054 ദിർഹത്തോടൊപ്പം പ്രൊസസിങ് ഫീസും മെഡിക്കൽ ഇൻഷുറൻസും ആവശ്യമാണ്. കുറഞ്ഞത് 5000 യു എസ് ഡോളർ വേതനമുള്ള ഉദ്യോഗസ്ഥരെയാവും ഈ വിസയ്ക്കായി പരിഗണിക്കുക. അവസാന മാസത്തെ പേ സ്ലിപ്പും മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും അതിന് തെളിവായി നൽകാം.

    Also Read- Kuwait | പാക്കിസ്ഥാൻ പൗരന്മാർക്കുള്ള വിസ നിരോധനം നീക്കാൻ കുവൈറ്റ്

    മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ദീർഘകാല ടൂറിസ്റ്റ് വിസകളാണ് ലഭിക്കുക. ഈ വിസ ഉള്ളവർക്ക് ഒന്നിലേറെ തവണ രാജ്യം വിട്ടുപോയിതിരിച്ചു വരാൻ കഴിയും. നിലവിൽ 90 ദിവസം വരെ നീളുന്നവിസകളാണ് യു എ ഇ നൽകുന്നത്. ഇതു പ്രകാരം യു എ ഇ-യിലെത്തി കാലാവധി പൂർത്തിയാക്കാതെ തിരിച്ചു പോകുന്നവർക്ക് പിന്നീട് ആ വിസയിൽ പ്രവേശനം അനുവദിക്കില്ല. എന്നാൽ, മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ വരുന്നതോടെ രാജ്യം വിട്ടാലും അതേ വിസ ഉപയോഗിച്ച് മടങ്ങി വരാൻ കഴിയും.

    വിസയുടെ കാലാവധി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എപ്പോൾ മുതൽ പുതിയ വിസകൾ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുതിയ വിസ തീരുമാനങ്ങൾ ആഗോള വിനോദസഞ്ചാര കേന്ദ്രമായി യു.എ.ഇയെ മാറ്റുമെന്നാണ് വിലയിരുത്തൽ.

    Keywords: UAE, Visa, Multi Entry Tourist Visa, Remote Work Visa
    യു എ ഇ, വിസ, മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ, റിമോട്ട് വർക്ക് വിസ
    Published by:Anuraj GR
    First published: