യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് '1971' എന്ന പേരിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) ഒരു ഡോക്യുമെന്ററി പുറത്തിറക്കി. യുഎഇയുടെ (UAE) സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അടിത്തറയിട്ട യൂണിയന്റെ വളർച്ചയാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്.
നേട്ടങ്ങളാൽ സമ്പന്നമായ രാജ്യത്തിന്റെ വികസനമാണ് ഈ ഡോക്യുമെന്ററിയിലൂടെ കാണിക്കുന്നത്. മനുഷ്യ മൂലധന നിക്ഷേപത്തിലും എമിറേറ്റ്‌സ് പൗരന്മാരെ ശാക്തീകരിക്കുന്നതിലും അധിഷ്ഠിതമായ ദേശീയ സമീപനമാണ് രാജ്യത്തിന്റെ നേട്ടങ്ങൾക്ക് പിന്നിലെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു.
50 വർഷം മുമ്പ് മരുഭൂമിയിൽ ആരംഭിച്ച് നിശ്ചയദാർഢ്യത്തോടെ മുന്നേറി ആഗോള നേതൃനിരയിൽ എത്തിയ യൂണിയന്റെ യാത്രയെ എടുത്തുകാട്ടി എമിറേറ്റ്സ് ന്യൂസ് ഏജൻസി നിർമ്മിച്ച ആദ്യ ഡോക്യുമെന്ററി ചിത്രമാണ് '1971' എന്ന് WAM ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്സി പറഞ്ഞു.
ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, പോർച്ചുഗീസ്, സ്പാനിഷ്, ടർക്കിഷ്, ഉക്രേനിയൻ എന്നിങ്ങനെ എട്ട് ഭാഷകളിലേക്ക് ഡോക്യുമെന്ററി മൊഴിമാറ്റം ചെയ്തിട്ടുണ്ടെന്നും ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ദേശീയ മാധ്യമങ്ങളിൽ ഇത് പ്രദർശിപ്പിക്കുമെന്നും അൽ റയ്സി കൂട്ടിച്ചേർത്തു.
അറബ് അന്തർദേശീയ മാധ്യമങ്ങളുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ചൈന, സ്പെയിൻ, സ്വീഡൻ, ഈജിപ്ത്, തുർക്കി, സൗത്ത് അമേരിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഡോക്യുമെന്ററി അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എമിറൈറ്റ്സിന്റെ യാത്രയും 50 വർഷമായി പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്റെ നേട്ടങ്ങളുടെ പാതയും എടുത്തുകാണിക്കുന്നതാണ് ഈ ഡോക്യുമെന്ററി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“രാജ്യത്തിന്റെ നേട്ടങ്ങളും യുഎഇ പൗരന്മാരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളും രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള പരിശ്രമത്തിന് എത്രത്തോളം അനിവാര്യമാണെന്ന് ചിത്രം എടുത്തുകാണിക്കുന്നുവെന്നും,” അദ്ദേഹം പറഞ്ഞു.
രാത്രിയില്‍ സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടക്കാന്‍ കഴിയുന്ന രാജ്യമാണ് യുഎഇയെന്ന് (UAE) യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഎഇ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ദുബായ് ഭരണാധികാരി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read- Omicron| സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു
സ്വകാര്യമേഖലയില്‍, പാര്‍ട്ട് ടൈം, താത്കാലിക ജോലികളില്‍ ഉള്‍പ്പെടെ, തൊഴില്‍ ബന്ധങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല്‍ നഹ്യാന്‍ പുറത്തിറക്കിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഒരു വിവേചനവും പാടില്ലെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. ഒരേ ജോലിയോ തുല്യ മൂല്യമുള്ള ചുമതലകളോ നിര്‍വഹിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ വേതനം നിയമം നിര്‍ബന്ധിതമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.