യുഎഇ ബാങ്കുകൾ 930 പേരെ പിരിച്ചുവിട്ടു; 49 ബ്രാഞ്ചുകൾ അടച്ചുപൂട്ടി

ബാങ്കിങ് മേഖലയിലെ ഏകീകരണവും ചെലവ് ചുരുക്കൽ നടപടികളും കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തത്

News18 Malayalam | news18-malayalam
Updated: February 23, 2020, 5:25 PM IST
യുഎഇ ബാങ്കുകൾ 930 പേരെ പിരിച്ചുവിട്ടു; 49 ബ്രാഞ്ചുകൾ അടച്ചുപൂട്ടി
News18 Malayalam
  • Share this:
ദുബായ്: സാമ്പത്തികപ്രതിസന്ധി കാരണം യുഎഇ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടു. 2019-20 സാമ്പത്തികവർഷത്തിലെ മൂന്നാം പാദത്തിൽ മാത്രം 49 ബ്രാഞ്ചുകളാണ് അടച്ചുപൂട്ടിയത്. ബാങ്കിങ് മേഖലയിലെ ഏകീകരണവും ചെലവ് ചുരുക്കൽ നടപടികളും കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തത്. 2019 ലെ രണ്ടാം പാദത്തിൽ ബാങ്ക് ജീവനക്കാരുടെ എണ്ണം 36,448 ആയിരുന്നു. എന്നാൽ മൂന്നാം പാദത്തിൽ ഇത് 35,518 ആയി കുറഞ്ഞുവെന്ന് യുഎഇയുടെ സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ശാഖകളുടെ എണ്ണം 2019 ജൂണിൽ 713 ആയിരുന്നെങ്കിൽ 2019 സെപ്റ്റംബറിൽ ഇത് 664 ആയി കുറഞ്ഞു.

2019 ലെ മൂന്നാം പാദത്തിൽ, രണ്ടു പ്രാദേശിക ബാങ്കുകൾ തമ്മിലുള്ള ലയനം നടന്നതോടെ ലൈസൻസുള്ള വാണിജ്യ ബാങ്കുകളുടെ എണ്ണം 60ൽനിന്ന് 59 ആയി കുറഞ്ഞു. ഇതിൽ 21 ദേശീയ ബാങ്കുകളും 38 വിദേശ ബാങ്കുകളുമാണുള്ളത്. 11 മൊത്തക്കച്ചവട ബാങ്കുകളും ഇവയിൽ ഉൾപ്പെടുന്നു.

Read Also- വിലപിടിപ്പുള്ള വാച്ചുകൾ വേസ്റ്റ് ബോക്സിൽ; 16 കോടി വിലവരുന്ന 86 വാച്ചുകൾ മോഷ്ടിച്ച് ക്ലീനർ

അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് 2019 മെയ് മാസത്തിൽ യൂണിയൻ നാഷണൽ ബാങ്കുമായാണ് ലയിച്ചത്. ഈ ലയനത്തോടെയാണ് നൂറോളം ജീവനക്കാരെ പിരിച്ചുവിടേണ്ട അവസ്ഥയിലേക്ക് ബാങ്കുകൾ എത്തിയത്. സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനാൽ ചെലവ് കുറയ്ക്കുന്നതിനായി നിരവധി ബാങ്കുകൾ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറച്ചിരുന്നു.

2019 ലെ അറ്റാദായം 50 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് എച്ച്എസ്ബിസി ആഗോള ശൃംഖലയിലുടനീളം 35,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2019 നവംബറിൽ എച്ച്എസ്‌ബിസി ഹോൾഡിംഗ്സ് യുഎഇയിലെ 40 ജീവനക്കാരെയാണ് പിരിച്ചുവിട്ടു. ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻ‌ബിഡി നൂറോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
First published: February 23, 2020, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading