• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വീടില്ലാത്തവർക്ക് വീടിനായി ഒരു കോടി രൂപയുടെ ഭൂമി നൽകി യുഎഇയിലെ മലയാളി കുടുംബം

ഡോ മനോജ് വി കെയും കുടുംബവും ആണ് തങ്ങളുടെ ഒരു കോടി രൂപ മൂല്യം വരുന്ന ഒരു ഏക്കർ സ്ഥലം പാവപ്പെട്ടവർക്ക് വീട് പണിയുന്നതിനായി വിട്ടു നൽകിയത്.

news18india
Updated: January 19, 2019, 8:16 AM IST
വീടില്ലാത്തവർക്ക് വീടിനായി ഒരു കോടി രൂപയുടെ ഭൂമി നൽകി യുഎഇയിലെ മലയാളി കുടുംബം
ഡോ മനോജ് വി കെയും കുടുംബവും ആണ് തങ്ങളുടെ ഒരു കോടി രൂപ മൂല്യം വരുന്ന ഒരു ഏക്കർ സ്ഥലം പാവപ്പെട്ടവർക്ക് വീട് പണിയുന്നതിനായി വിട്ടു നൽകിയത്.
news18india
Updated: January 19, 2019, 8:16 AM IST
അജ്മാൻ: വീടില്ലാത്തവർക്ക് വീടിനായി ഒരു കോടി രൂപ നൽകി യു എ ഇയിലെ മലയാളി കുടുംബം. കോഴിക്കോട് നിന്നുള്ള ഓർത്തോപീഡിയാക് സർജൻ ഡോ മനോജ് വി കെയും കുടുംബവും ആണ് തങ്ങളുടെ ഒരു കോടി രൂപ മൂല്യം വരുന്ന ഒരു ഏക്കർ സ്ഥലം പാവപ്പെട്ടവർക്ക് വീട് പണിയുന്നതിനായി വിട്ടു നൽകിയത്. കഴിഞ്ഞവർഷം സെപ്തംബറിൽ തന്നെ അവർ ഇക്കാര്യം മന്ത്രി ടി പി രാമകൃഷ്ണനെ അറിയിച്ചിരുന്നു.

തങ്ങളുടെ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരിക്കാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് മനോജും കുടുംബവും ഇപ്പോൾ. പ്രൊജക്ട് എത്രയും പെട്ടെന്ന് തീർക്കുന്നതിന്‍റെ ഭാഗമായി ദുബായിൽ സിവിൽ എഞ്ചിനിയർ ആയി ജോലി ചെയ്യുന്ന ആഷിഖ് ജോലി രാജിവെച്ച് നാട്ടിലെത്തി. അജ്മാനിലെ ഒരു ക്ലിനിക്കിൽ സർജൻ ആയ മനോജ് റാസൽ ഖൈമയിലെ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിലും അംഗമാണ്.

പത്തുവർഷം മുമ്പ് മകൾ അന്നുവിനു വേണ്ടിയായിരുന്നു ഈ പ്ലോട്ട് വാങ്ങിയത്. അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അന്നു ഇപ്പോൾ കോഴിക്കോട് എൻ ഐ ടിയിൽ വിദ്യാർത്ഥിനിയാണ്. എന്നാൽ, സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചെന്നും അതിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മനോജ് പറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഉണ്ടായ പ്രളയം നിരവധി ആളുകളെ ഭവനരഹിതരാക്കിയിരുന്നു. കുടുംബത്തിന്‍റെ ആഗ്രഹത്തെക്കുറിഞ്ഞ് അറിഞ്ഞ അന്നു തന്‍റെ സ്ഥലം വിട്ടു നൽകാൻ തീരുമാനിക്കുകയായിരുന്നു.

ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തി; ഇരുവരെയും മടക്കി അയച്ചു

തെരഞ്ഞെടുക്കപ്പെട്ട 14 കുടുംബങ്ങൾക്കാണ് വീടു വെച്ചു നൽകുന്നത്. ഇതിൽ രണ്ടു പേർ ഭാര്യ ജയശ്രീ സെബാസ്റ്റ്യന്‍റെ വിദ്യാർത്ഥികളാണ്. കല്ലാനോട് സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ് ജയശ്രീ. ബാക്കിയുള്ളവരെ തെരഞ്ഞെടുത്തത് പ്രാദേശിക നേതൃത്വമാണ്.
രാഷ്ട്രീയമോ മതമോ ജാതിയോ അല്ല വീടിന് അർഹരായവരെ തെരഞ്ഞെടുത്തതെന്നും വീടില്ലാത്തവരെയും പാവപ്പെട്ടവരെയും ആണ് തെരഞ്ഞെടുത്തതെന്നും മനോജ് പറഞ്ഞു.

First published: January 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626