HOME » NEWS » Gulf » UAE BECOMES FIRST ARAB COUNTRY TO CREATE NUCLEAR ENERGY SS

UAE ആണവോര്‍ജ പ്ലാന്‍റ് നിർമ്മിക്കുന്ന ആദ്യ അറബ് രാജ്യം; ആദ്യ പ്ലാന്റ് അബുദാബിയില്‍ പ്രവർത്തനം ആരംഭിച്ചു

ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബറക ആണവ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്

News18 Malayalam | news18-malayalam
Updated: August 1, 2020, 11:09 PM IST
UAE ആണവോര്‍ജ പ്ലാന്‍റ് നിർമ്മിക്കുന്ന ആദ്യ അറബ് രാജ്യം; ആദ്യ പ്ലാന്റ് അബുദാബിയില്‍ പ്രവർത്തനം ആരംഭിച്ചു
Barakah plant
  • Share this:
ആണവോർജ്ജ ഉൽപാദനം ആരംഭിച്ച അറബ് ലോകത്തെ ആദ്യ രാജ്യമായി യുഎഇ. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബറക ആണവ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

നാല് ആണവ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ കാല്‍ ഭാഗം സുരക്ഷിതമായ രീതിയില്‍ ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും ശെയ്ഖ് മുഹമ്മദ് അറിയിച്ചു.

TRENDING:Covid 19| സംസ്ഥാനത്തു ഇന്ന് 1129 പേർക്കു കോവിഡ്; 880 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ[NEWS]
അഞ്ച് മാസത്തെ കമ്മീഷനിംഗ് ഘട്ടം പൂര്‍ത്തിയാക്കിയാണ് പ്ലാന്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എമിറേറ്റ്‌സ് ന്യൂക്ലിയാര്‍ എനര്‍ജി കോര്‍പറേഷന്റെ ഉപ കമ്ബനിയായ നവാ എനര്‍ജി കമ്ബനിയാണ് ഇതിന്റെ നടത്തിപ്പ്. കൊറിയ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (കെപ്കോ) ആണ് പ്ലാന്റിന്റെ നിര്‍മ്മാണം.

2017ല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരുന്നതാണെങ്കിലും പലകാരണങ്ങളാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം വൈകുകയായിരുന്നു.
Published by: user_49
First published: August 1, 2020, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading